കുറ്റ്യാടി - അത്തോളി -
കോഴിക്കോട് ബസ് പണിമുടക്ക് :
പരിഹാരത്തിനായി ഉന്നതതല ചർച്ച ഇന്ന് ',
സമരാഹ്വാനം നടത്തിയ വാട്സ് ആപ്പ് കൂട്ടായ്മക്കെതിരെ നിയമ നടപടി വേണമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ.
എ എസ് ആവണി
Breaking News
അത്തോളി :
ഞായറാഴ്ച മിന്നൽ പണിമുടക്കോടെ ആരംഭിച്ച കോഴിക്കോട് - കുറ്റ്യാടി റൂട്ട് ബസ് സമരത്തിന് പരിഹാരം കാണാൻ ഇന്ന് ചർച്ച .
വൈകീട്ട് 4 ന് പേരാമ്പ്ര ഡി വൈ എസ് പി ഓഫീസിലാണ് ഉന്നത പോലീസ് , ആർ ടി ഒ ഉദ്യോഗസ്ഥർ ,ബസ് തൊഴിലാളി പ്രതിനിധികൾ എന്നിവർ ചർച്ച നടത്തുക.
സമരം ഒത്ത് തീർപ്പാക്കണമെന്ന് ജില്ലാ കളക്ട്ർ ഇതിനകം നിർദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് കൂമുള്ളിയിൽ വെച്ച് കാർ യാത്രക്കാരും കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജ് വ ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് മിന്നൽ പണിമുടക്കിനും പിന്നാലെ തൊഴിൽ ബഹിഷ്ക്കരണത്തിലേക്കും വഴി മാറിയത് . ഫലത്തിൽ ചൊവ്വാഴ്ച 3 ദിനത്തിൽ പണിമുടക്ക് തുടരുകയാണ് . ഞായറാഴ്ച രാത്രിയോടെ പണിമുടക്ക് അവസാനിപ്പിക്കാൻ കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ നീക്കം ആരംഭിച്ചിരുന്നു . ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് പരാതി നൽകി. ഫയൽ ആർ ടി ഒ - ജില്ലാ കളക്ടർ എന്നിവർക്ക് മുന്നിലെത്തി. ആക്രമിച്ച കാർ യാത്രക്കാർക്ക് എതിരെ നിയമ നടപടി എടുക്കും വരെ തൊഴിൽ ബഹിഷ്കരണം എന്ന നിലപാടിൽ ബസ് തൊഴിലാളികൾ ഉറച്ച് നിന്നതോടെ ചൊവ്വാഴ്ചയിലും ദീർഘ ദൂര യാത്രക്കാരെ വലച്ച് ബസ് പണിമുടക്ക് തുടർന്നു.
ഇതിനിടയിൽ കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ വാട്സ് ആപ്പിലൂടെ പ്രഖ്യാപിക്കുന്ന ബസ് പണിമുടക്കിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പോലീസ് ഉന്നതരോട് ആവശ്യപ്പെട്ടു. യാത്ര സൗകര്യം തടസപ്പെടുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ചൂണ്ടികാട്ടി പാസഞ്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷെമീർ നളന്ദ സംസ്ഥാന മനുഷ്യവകാശ കമീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്.
"മുൻകൂർ നോട്ടീസ് നൽകാതെ കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്താൻ നേതൃത്വം നൽകിയ തൊഴിലാളികൾക്കും സമരത്തിന് ആഹ്വാനം നടത്തിയ വാട്സപ്പ് കൂട്ടായ്മ നേതാക്കൾക്കും എതിരെ നിയമ നടപടി സ്വീകരിക്കണം, ജനജീവിധം ദുസ്സഹമാക്കി വിദ്യാർത്ഥികൾക്കും കുറ്റ്യാടി റൂട്ടിലെ യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയ ബസ്സുകളുടെ പെർമിറ്റ് റദ്ദ് ചെയ്യണം-ബസ്സ് പാസഞ്ചേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മറ്റി പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.