അത്തോളി മൊടക്കല്ലൂരിൽ   പട്രോൾ ലീഡേഴ്‌സ് മീറ്റ് 2023 സംഘടിപ്പിച്ചു
അത്തോളി മൊടക്കല്ലൂരിൽ പട്രോൾ ലീഡേഴ്‌സ് മീറ്റ് 2023 സംഘടിപ്പിച്ചു
Atholi News23 Jul5 min

അത്തോളി മൊടക്കല്ലൂരിൽ

പട്രോൾ ലീഡേഴ്‌സ് മീറ്റ് 2023 സംഘടിപ്പിച്ചു


അത്തോളി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കൊയിലാണ്ടി എൽ എ യുടെ നേതൃത്വത്തിൽ അത്തോളി മൊടക്കല്ലൂർ AUP സ്കൂളിൽ പട്രോൾ ലീഡേഴ്‌സ് മീറ്റ് 2023 സംഘടിപ്പിച്ചു.

ക്യാമ്പ് ജില്ലാ സ്കൗട്ട് കമ്മീഷണർ ശശിമാസ്റ്റർ ഉദ്ഘാടനം ചെയ്തു


മൊടക്കല്ലൂർ എ യു പി സ്കൂൾ പ്രാധാനാധ്യാപകൻ പ്രജീഷ് എൻ ഡി അധ്യക്ഷം വഹിച്ചു. 


ലീഡർ ഉഷ ടീച്ചർ പദ്ധതി അവതരിപ്പിച്ചു


കൊയിലാണ്ടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ മാസ്റ്റർ സ്വാഗതവു വി സി ഷാജി നന്ദിയും പറഞ്ഞു

സ്റ്റാഫ് സെക്രട്ടറി ജിഷ ടീച്ചർ, പി ടി എ പ്രസിഡണ്ട്‌ പ്രേംജിത്ത് പിലാച്ചേരി എന്നിവർ സംസാരിച്ചു.

58 ലീഡർമാരും 12 ഓളം യൂണിറ്റ് ലീഡേഴ്‌സും പങ്കെടുത്തു

Tags:

Recent News