ഗിരീഷ് വർമ്മയുടെ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട് : ഗിരീഷ് വർമ്മ ബാലുശ്ശേരിയുടെ പാട്ടെഴുത്തു പുസ്തകം " ഈറൻ കാറ്റിൻ ഈണം പോലെ " സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോൻ എം ഷബരീഷിന് നൽകി പ്രകാശനം ചെയ്തു. പ്രമോദ്വർമ്മ പുസ്തകപരിചയം നടത്തി. ദേശാഭിമാനി കവിതാപുരസ്‌കാരം നേടിയ കവി വിഷ്ണുപ്രസാദിനെ ചടങ്ങിൽ ആദരിച്ചു.
രാഘവവർമ്മ രാജ, ഡോ. രാജേഷ്, ബിജു ടി ആർ പുത്തഞ്ചേരി, ജിനേഷ് കോവിലകം, സംസാരിച്ചു. ദീപ്തി റിലേഷ്, സുഭാഷ് ചന്ദ്രൻ, എന്നിവർ സ്വന്തം കവിതകൾ ചൊല്ലി. കൊപ്പം വിജയൻ സ്വാഗതവും ഗിരീഷ് വർമ്മ നന്ദിയും പറഞ്ഞു.