നാഷണൽ മൊയ്തായ് കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ്: സഫ്‌വാൻ തോരായിയ്ക്ക് ആദരവ്
അത്തോളി: ചണ്ഡീഗഡിൽവച്ചു നടന്ന നാഷണൽ മൊയ്തായ് കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജേതാവും ഇറ്റലിയിൽ വച്ചു നടക്കുന്ന ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതയും നേടിയ സഫവാൻ തോരായിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തോരായി ശാഖ അനുമോദിച്ചു.
മുസ്ലിം ലീഗ് അത്തോളി പഞ്ചായത്ത് പ്രസിഡന്റ് എം. സി. ഉമ്മർ ഉദ്ഘാടനം ചെയ്തു. താറോൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.കുവൈറ്റ് കെ. എം. സി. സി. പ്രധിനിധി ബഷീർ കണിയാർ വയലിൽ, ഖാദർ ഹാജി തോട്ടോളി,മൊയ്‌തീൻ കോയ ആനപ്പാരി, ജലീൽ പാടത്തിൽ,ഏ. കെ.അബ്ദുൽ നദീർ എന്നിവർ സംസാരിച്ചു . ഹാരിസ് പാടത്തിൽ,കെ. കെ. ബഷീർ, യു. കെ. കരീം,സി. കെ. ജുനൈദ്, കെ. സി മൻസൂർ, റഷീദ് ആര്യടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ശാഖ സെക്രട്ടറി ഏ. കെ. ഷമീർ സ്വാഗതവും
യു. കെ. ഉസ്മാൻ നന്ദിയും പറഞ്ഞു.