പ്രേംനസീർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു :
"മികച്ച ചിത്രം ജാനകി ജാനേ". "സീരിയൽ നടൻ: ഷാനവാസ് ഷാനു". "എന്റർടെയിൻമെന്റ് റിപ്പോർട്ടർ അജീഷ് അത്തോളി"
കോഴിക്കോട് :മലയാള സൗഹൃദ ചലച്ചിത്ര വേദിയുടെ പ്രേംനസീർ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രതിഭാ പുരസ്കാരം സംവാധായകൻ വി എം വിനുവിനും നിർമ്മാതാവും നടനുമായ എ വി അനൂപിനും സമ്മാനിക്കും.
സാമൂഹ്യ പ്രസക്തിയുള്ള മികച്ച കുടുംബ ചലച്ചിത്രം: ജാനകി ജാനേ (നിർമ്മാണം: ഷെനുഗ, ഷെഗ്ന, ഷെർഗ).
മികച്ച എന്റർടെയിൻമെന്റ് വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം ജീവൻ ടി വി റീജിണൽ ബ്യൂറോ ചീഫ് അജീഷ് അത്തോളിയ്ക്ക് ലഭിച്ചു.
എം ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ജീവൻ ന്യൂസിൽ തയ്യാറാക്കിയ ഞാൻ അറിയുന്ന എം ടി എന്ന പരമ്പരയ്ക്കാണ് പുരസ്ക്കാരം.
ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബഹുഭാഷാ ഹൃസ്വ ചലച്ചിത്രം: ദി ഫൂട്ട് പ്രിന്റ്സ് (നിർമ്മാണം: കെ.ജി.ബാബുരാജൻ), ബഹുമുഖപ്രതിഭ: പ്രൊഫസർ കെ.പി.മാത്യു.
മികച്ച ടെലിവിഷൻ സീരിയൽ നടൻ: ഷാനവാസ് ഷാനു (സ്വയംവരം - മഴവിൽ മനോരമ), നോവൽ: ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും (ഡോക്ടർ ശശികല പണിക്കർ), ഷോർട്ട് ഫിലിം: അച്ഛന്റെ പൊന്നുമോൾ (നിർമ്മാണം: ഹസ്സൻകോയ നല്ലളം), സംവിധായകൻ: ഗഫൂർ പൊക്കുന്ന് (ഷോർട്ട് ഫിലിം: ചുടുകണ്ണീരാൽ), നടൻ: ബാവ കൂട്ടായി, നടി സുശീല പപ്പൻ, ഗാനരചയിതാവ്: മനോജ് കുമാർ ഐശ്വര്യ, സംഗീതസംവിധായകൻ: പ്രത്യാശ്കുമാർ, ഗായകൻ: ഹനീഫ ചെലപ്രം, ഗായിക: അജിത ആനന്ദ് മീരാജി, ചലച്ചിത്ര ലേഖനം: ഡോക്ടർ എലൈൻ, ചലച്ചിത്ര മാസിക: മാതൃഭൂമി സ്റ്റാർ&സ്റ്റൈൽ, ക്യാമറമാന്മാർ: ഋതികേശ് (മനോരമ ന്യൂസ്), സജി തറയിൽ (കേരളവിഷൻ ന്യൂസ് 24×7), രാഹുൽ മക്കട (എ.സി.വി.) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.
ജനുവരി 14 ന് രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ സമ്മാനിക്കും.