വിജ്ഞാനപ്രദമായി വർണ്ണോൽസവം
അത്തോളി :ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ വർണ്ണോൽസവം - 25
സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബാലവേദി ഇംഗ്ലീഷ് പ്രസംഗ പരിശീലനവും മോട്ടീവേഷൻ ക്ലാസും നടത്തി. കൗൺസിലർ അംഗം കൃഷ്ണകുമാരി വി.യം അദ്ധ്യക്ഷത വഹിച്ചു. അധ്യാപകൻ,സൈക്കോളജിസ്റ്റ്, ആകാശവാണി കലാകാരൻ കൂടിയായ ടി ജോബി മാത്യു ക്ലാസെടുത്തു.
ചടങ്ങിൽ ബാലവേദി സെക്രട്ടറി അദനാൻ , സ്പേസ് അത്തോളി സെക്രട്ടറി അഷ്റഫ് ചീടത്തിൽ സംസാരിച്ചു. ക്ലാസിനു ശേഷം നടന്ന പ്രസംഗ മത്സരത്തിൽ വിസ്മയ മുരളി,അദനാൻ ജാസി, ആദർശ് ലിനീഷ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ബാലവേദി പ്രസിഡണ്ട് മയൂഖ സുഭാഷ് സ്വാഗതവും
വനിതാവേദി സെക്രട്ടറി ബിൻസി ബിനീഷ് നന്ദിയും പറഞ്ഞു.