അത്തോളിയിൽ
വായന പക്ഷാചരണം - കഥോത്തരം നടത്തി.
സ്വപ്നമുണ്ടാവണം അതിനായി പരിശ്രമിക്കുകയും ചെയ്താൽ ജീവിത വിജയം നേടാമെന്ന്
എഴുത്തുകാരി : നിമ്ന വിജയൻ
അത്തോളി:നമുക്കുമൊരു സ്വപ്നമുണ്ടായിരിക്കുകയും അതിന് വേണ്ടിയുള്ള നിരന്തര പരിശ്രമം ഉണ്ടാവുകയും വേണമെന്ന് എഴുത്തുകാരി
നിമ്ന വിജയൻ .
ഗ്രാമപഞ്ചായത്തും
ഗിരീഷ് പുത്തഞ്ചേരി ഗ്രന്ഥശാലയും അത്തോളി ന്യൂസുമായി ചേർന്ന് നടത്തിയ വായന പക്ഷാചരണം - കഥോത്തരം പരിപാടിയിൽ
"വായനയുടെ വർത്തമാനങ്ങൾ" എന്ന വിഷയത്തിൽ
മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നിമ്ന.
ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക എന്ന നാലാം ക്ലാസിൽ ഞാൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ
15 വർഷമെടുത്തു, സ്വപ്നം സാക്ഷാൽക്കരിക്കും
വരെ പരിശ്രമിക്കുമ്പോഴാണ് ജീവിത വിജയം ഉണ്ടാകുന്നതെന്നും
അവർ കൂട്ടിച്ചേർത്തു .
കഥോത്തരം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അദ്ധ്യക്ഷത വഹിച്ചു.
മെമ്പർമാരായ എഎം സരിത, ഷീബ രാമചന്ദൻ, എ.എം വേലായുധൻ, ശാന്തിമാവീട്ടിൽ, സന്ദീപ് കുമാർ, വാസവൻ പൊയിലിൽ, പഞ്ചായത്ത് സെക്രട്ടറി കെ. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കഥാസ്വാദനവും പ്രശ്നോത്തരി മത്സരവും നടത്തി. പ്രഫ. കെ. ജസ്ലീൽ, ഹരി പനങ്കുറ എന്നിവർ ക്വിസ് മാസ്റ്റർമാരായി. വിജയികൾക്ക് മാധ്യമപ്രവർത്തകൻ
അജീഷ് അത്തോളി സമ്മാന വിതരണം നടത്തി. സർഗാത്മകതയെ പരിപോഷിപ്പിക്കാൻ വായന അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ലിപി ബുക്സ് ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ചടങ്ങിൽ സുനിൽ കൊളക്കാട്,
സി കെ. സബിത എന്നിവർ പ്രസംഗിച്ചു. പൊതുജനങ്ങളും വനിതാവേദി പ്രവർത്തകരും ലൈബ്രറി അംഗങ്ങളും സജീവമായി പങ്കെടുത്തു.
യോഗത്തിൽ സ്റ്റാന്‍റിംഗ് കമ്മിറ്റി പേഴ്സൺ എഎം. സരിത സ്വാഗതവും ലൈബ്രേറിയൻ സി.കെ സബിത കൃതജ്ഞതയും രേഖപ്പെടുത്തി.
മത്സര വിജയികൾ
കഥാസ്വാദനം
1. ജ്യോതിക എസ്. ആർ
(ജിഎംയുപി എസ് വേളൂർ)
2. ഷിനു സിയാന എം ഇ എസ് അത്തോളി )
3. കൃഷ്ണ ധ്രുവ് (ജിവി എച്ച് എസ് എസ് അത്തോളി)
പ്രശ്നോത്തരി എൽ പി വിഭാഗം:
1 ആഗ്നേയ് സി വിമൽ (കൊങ്ങന്നൂർ എൽ പി എസ് )2. അനീറ്റ (കൊങ്ങന്നൂർ എൽ പി എസ് )
3 ഗൗരി ലക്ഷമി പി ജി എൽ പി എസ് അത്തോളി)
യുപി വിഭാഗം
1 തൻമയ (ജിഎംയുപി എസ് വേളൂർ),2. ആത്മിക (ജിഎംയുപി എസ് വേളൂർ), 3. ആര്യൻ (ജിഎംയുപി എസ് വേളൂർ), മുഹമ്മദ് സിയൻ (മൊടക്കല്ലൂർ യു പി എസ് )
ഹൈസ്കൂൾ വിഭാഗം:
1. അമീയ 2. പൂജ ലക്ഷ്മി 3. വൈഗ ലക്ഷ്മി (മൂന്നു പേരും ജിവി എച്ച് എസ് എസ് അത്തോളി).