മന്ത്രി ചിഞ്ചു റാണി ഇടപെട്ടു; അത്തോളി ഗിന്നസ് ബാലകൃഷ്ണന്റെ പശുക്കുട്ടി സുഖം പ്രാപിക്കുന്നു, അത്തോളി
മന്ത്രി ചിഞ്ചു റാണി ഇടപെട്ടു; അത്തോളി ഗിന്നസ് ബാലകൃഷ്ണന്റെ പശുക്കുട്ടി സുഖം പ്രാപിക്കുന്നു, അത്തോളി ന്യുസ് ബിഗ് ഇംപാക്ട്
Atholi News9 Jul5 min


മന്ത്രി ചിഞ്ചു റാണി ഇടപെട്ടു; അത്തോളി ഗിന്നസ് ബാലകൃഷ്ണന്റെ പശുക്കുട്ടി സുഖം പ്രാപിക്കുന്നു



Atholi News Big impact



അത്തോളി : ഗിന്നസ് മാണിക്യത്തിന്റെ ഉടമസ്ഥൻ ബാലകൃഷ്ണന്റെ

കാം ഗ്രാജ് ഇനത്തിൽ പെട്ട പശു പ്രസവിച്ച കിടാവിന് മൈനർ ശസ്ത്രക്രിയ നടത്തി. കിടാവ് സുഖം പ്രാപിക്കുന്നു. ജനിച്ചപ്പോൾ  മലദ്വാരമില്ലന്ന് കണ്ടെത്തിയിരുന്നു. ആശങ്കയിലായ ബാലകൃഷ്ണൻ

 അടിയന്തിര ശസ്ത്രക്രിയ വേണമെന്ന ഡോക്ടറുടെ നിർദേശപ്രകാരം ജില്ലാ ഗവ. മൃഗാശുപത്രിയെ സമീപിച്ചു. എന്നാൽ ഞായറാഴ്ച ആയതിനാൽ ജീവനക്കാരില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വിഷയം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ ശ്രദ്ധയിൽപ്പെട്ടു . മന്ത്രിയുടെ പി എ , പേരാമ്പ്ര വെറ്റിനറി ഹോസ്പിറ്റലിലെ ഡോ.ജിഷ്ണുവിനെ വിവരം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ മെഡിക്കൽ സംഘം വേളൂരിലെ വീട്ടിൽ എത്തി കിടാവിനെ പരിശോധിച്ചു. മൈനറൽ ശസ്ത്രക്രിയയിലുടെ പ്രശ്നം പരിഹാരിച്ചു.


ശനിയാഴ്ച രാത്രി 8 മണിയോടെയാണ് പശു പ്രസവിച്ചത്. അവശത കണ്ട് പരിശോധിച്ചപ്പോഴാണ് മല ദ്വാരമില്ലന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ കിടാവുമായി ജില്ലാ ഗവ. മ്യഗാശുപത്രിയിൽ എത്തി. ഞായറാഴ്ച 12 മണി വരെ ഡോക്ടർമാർ ഉണ്ടാവണമെന്നാണ് ചട്ടം. എന്നാൽ ഡോക്ടർ ഇല്ലന്നും ശസ്ത്രക്രിയ നടക്കില്ലെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. തിങ്കളാഴ്ച തൃശ്ശൂർ മൃഗാശുപത്രിയിലോ

വയനാട് പൂക്കോട് മൃഗാശുപത്രിയിലോ പോകണമെന്ന് ഉപദേശമായിരുന്നു ലഭിച്ചത്. എന്നാൽ ഇത്രയും ദൂരം യാത്ര ചെയ്യാനുള്ള അവസ്ഥ പ്രയാസമായതിനാൽ ബാലകൃഷ്ണൻ കിടാവുമായി വീട്ടിലേക്ക് മടങ്ങി. ഇതിനകം വാർത്ത അത്തോളി ന്യൂസിലൂടെ വൈറലായി . അതിനിടയിൽ മന്ത്രി ജിഞ്ചു റാണി ഫോൺ വഴി സഹായവുമായി എത്തുകയായിരുന്നു. 


കിടാവിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും ഗവ. ജില്ലാ മൃഗാശുപത്രി അധികൃതരുടെ അനാസ്ഥ മന്ത്രി ജിഞ്ചു റാണിയെ ബോധ്യപ്പെടുത്തിയതായി 

ഗിന്നസ് ബാലകൃഷ്ണൻ അത്തോളി ന്യൂസിനോട് പറഞ്ഞു.

Tags:

Recent News