ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട്  തിരശീല ഉയർന്നു
ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തിരശീല ഉയർന്നു
Atholi NewsInvalid Date5 min

ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് 

തിരശീല ഉയർന്നു




കോഴിക്കോട് :സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ

കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും 

കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും

സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തിരശ്ശീല ഉയർന്നു. 

ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി ഉദ്ഘാടനം ചെയ്തു. 

മത്സരയിനങ്ങളിൽ പങ്കെടുക്കുമ്പോൾ സംഘടനകൾക്ക് സ്പോർട് കൗൺസിൽ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം ഉദ്യോഗത്തിനോ, ഉന്നത വിദ്യാഭ്യാസത്തിനോ പ്രയോജനപ്പെടില്ലന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. 

പവർ ലിവ്റ്റിംഗ് ഇന്ത്യ പ്രസിഡൻ്റ് കെ.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജനറൽ പി.ജെ.ജോസഫ് അർജ്ജുന, 

സംസ്ഥാന പവർ ലിഫറ്റിംഗ് അസോസിയേഷൻ പ്രസിഡണ്ട് - അജിത്ത് എസ് നായർ ,സെക്രട്ടറി ഇ മോഹൻ പീറ്റർ, ട്രഷറർ ആസിഫ് അലി, ജനറൽ കൺവീനർ മിഥുൻ ആതാടി തുടങ്ങിയവർ പ്രസംഗിച്ചു.

ചാമ്പ്യൻഷിപ്പിൽ

സ്കോട്ട് , ബെഞ്ച് പ്രസ് , ഡെഡ് ലിഫ്റ്റ് മത്സരയിനങ്ങളിൽ 40 വയസ് മുതൽ പ്രായമുള്ള പുരുഷ - വനിത വിഭാഗങ്ങളിലായി പ്രത്യേകമായാണ് മത്സരം. 24 സംസ്ഥാനങ്ങളിൽ നിന്നുമായി 360 പുരുഷന്മാരും 180 വനിതകളും മത്സര രംഗത്തുണ്ട്. 

ഈ മാസം 

 7 ന് സമാപിക്കും.







ഫോട്ടോ : ക്യാപ്ഷൻ :


ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യുന്നു. 

പവർ ലിവ്റ്റിംഗ് ഇന്ത്യ പ്രസിഡൻ്റ് സതീഷ് കുമാർ,

സെക്രട്ടറി ജനറൽ പി.ജെ.ജോസഫ് അർജ്ജുന, 

സംസ്ഥാന പവർ ലിഫറ്റിംഗ് അസോസിയേഷൻ പ്രസിഡണ്ട് - അജിത്ത് എസ് നായർ ,സെക്രട്ടറി

മോഹൻ പീറ്റർ, ട്രഷറർ ആസിഫ് അലി, ജനറൽ കൺവീനർ മിഥുൻ ആതാടി എന്നിവർ സമീപം

Recent News