അത്തോളിയിൽ  ഉമ്മൻ ചാണ്ടി   അനുസ്മരണം :കുടുംബാരോഗ്യ കേന്ദ്രത്തിൽ  സഹായം നൽകി
അത്തോളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം :കുടുംബാരോഗ്യ കേന്ദ്രത്തിൽ സഹായം നൽകി
Atholi NewsInvalid Date5 min

അത്തോളിയിൽ ഉമ്മൻ ചാണ്ടി

അനുസ്മരണം :കുടുംബാരോഗ്യ കേന്ദ്രത്തിൽ

സഹായം നൽകി



അത്തോളി: ഉമ്മൻ ചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് അത്തോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് വാൾ ഫേനുകളും രോഗികൾക്ക് പ്രാതലും നൽകി. 

അത്തോളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ, ഡോ. മാധവ് ശർമ്മ ബിനോയ്, ഡോ. റഫീന എന്നിവർ പങ്കെടുത്തു. ബ്ളോക്ക് ഭാരവാഹികളായ അജിത് കരുമുണ്ടേരി, കവലയിൽ മോഹനൻ മണ്ഡലം ഭാരവാഹികളായ എ. കൃഷ്ണൻ, വി.ടി.കെ.ഷിജു, ബാബു കല്ലട, എ.എം. ബിനീഷ്, ടി.കെ.ദിനേശ് , ടി.പി. ജയപ്രകാശ്, കെ.പി. രഞ്ജിത്ത്, കെ. റസാക്ക്, സജ്ന, പഞ്ചായത്ത് മെമ്പർമാരായ സന്ദീപ് നാലുപുരക്കൽ , ശാന്തി മാവീട്ടിൽ, പി.എം. രമ, സുനീഷ് നടുവിലയിൽ, ഷീബ രാമചന്ദ്രൻ, വാസവൻ പൊയിലിൽ കെ.എസ് യു ജില്ലാ സെക്രട്ടറി ബിബിൽ കല്ലട തുടങ്ങിയവർ നേതൃത്വം നൽകി

Recent News