കൊയിലാണ്ടി  ഉപജില്ലാ വിദ്യാരംഗം  സർഗ്ഗോത്സവം അത്തോളിയിൽ .
കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം സർഗ്ഗോത്സവം അത്തോളിയിൽ .
Atholi News6 Nov5 min

കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം

സർഗ്ഗോത്സവം അത്തോളിയിൽ 



പാഠ പുസ്തകങ്ങൾക്കപ്പുറം

പാഠ്യേതരവിഷയങ്ങളിലും

വിദ്യാർത്ഥികൾ കഴിവ് തെളിയിക്കണം :ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 



അത്തോളി : പാഠ പുസ്തകങ്ങൾക്കപ്പുറം

പാഠ്യേതര  വിഷയങ്ങളിലും

വിദ്യാർത്ഥികൾ കഴിവ് തെളിയിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ.


കൊങ്ങന്നൂർ എ എൽ പി സ്കൂളിൽ കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം

സർഗ്ഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.


വിദ്യാലയത്തിൽ നിന്നും ലഭിക്കുന്ന അറിവുകൾക്കപ്പുറം സർഗാത്മകയ്ക്ക് വേദിയാകുന്നതാണ് വിദ്യാരംഗം സർഗോത്സവമെന്നും ബിന്ദു രാജൻ അഭിപ്രായപ്പെട്ടു.

news image

മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായി .

ഇസ്രായേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്കായി കണ്ണീരൊപ്പാൻ കഴിയുന്നതാകണം

ഈ വേദിയെന്ന് പ്രഖ്യാപിച്ച ശ്രീജിത്ത് മുത്തുമാലകൾ പൊട്ടിച്ച് അത് വീണ്ടും മാലയായി മാറുന്ന മാജിക്ക് അവതരിപ്പിച്ച് യുദ്ധത്തിനെതിരെ ഇത് പോലെ കൈകോർക്കണമെന്ന്അഭ്യർത്ഥിച്ചു.


വാർഡ് മെമ്പർ പി ടി സാജിത ടീച്ചർ അധ്യക്ഷത വഹിച്ചു.

news image

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, പി ടി എ പ്രസിഡന്റ് വി ജോഷ്മ, പ്രധാന അധ്യാപക പ്രതിനിധി ഗണേഷ് കക്കഞ്ചേരി, അധ്യാപക സംഘടന പ്രതിനിധി എം  രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ കെ രാകേഷ് കുമാർ സ്വാഗതവും ജോയിന്റ് കോർഡിനേറ്റർ വി ആർ അർജിത്ത് നന്ദിയും പറഞ്ഞു.


കഥ , കവിത , നാടൻ പാട്ട്, അഭിനയം, കാവ്യാലാപനം, ചിത്ര രചന എന്നീ ഇനങ്ങളിൽ ഉപജില്ലയിൽ നിന്നും 36 യു പി സ്കൂളിലെയും 9 ഹൈസ്ക്കുളിലെയും 630 പ്രതിഭകൾ പങ്കെടുത്തു.


ലിനീഷ് നരയൻകുളം ( നാടകം),

ഡോ. എം കെ സൂര്യ നാരായണൻ ( കവിത ),

വി എൻ നിധിൻ ( കഥ ), ശിവദാസ് നടേരി ( ചിത്രരചന ), മജീഷ് കാരയാട് ( നാടൻ പാട്ട് ) വേണുഗോപാൽ പേരാമ്പ്ര ( പുസ്കാസ്വാദനം ) 

തുടങ്ങിയവർ ശിൽപ്പശാലയിൽ റിസോർസ് പേർസൺ മാരായി പങ്കെടുത്തു.


വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജു ഉദ്ഘാടനം ചെയ്യും.




ഫോട്ടോ-1- :കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം

സർഗ്ഗോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു.



2.ശ്രീജിത്ത് വിയ്യൂർ മാജിക് അവതരിപ്പിക്കുന്നു.

Tags:

Recent News