പകൽ വീട് ഉദ്ഘാടനം ചെയ്തു.
അത്തോളി : ബാലൻ മാസ്റ്റർ സ്മാരക ദേശീയ ഗ്രന്ഥാലയത്തിൽ വയോജനങ്ങൾക്കുള്ള വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ: കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവ്വഹിച്ചു. അത്തോളിപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിജ്ഞാന സേവന കേന്ദ്രം എം.മെഹബൂബ്ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രന്ഥാലയത്തിന്സ്ഥലം സംഭാവന ചെയ്ത കൊല്ലോത്ത് സാമിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.പി.ലീല ടീച്ചറെ ആദരിച്ചു. സന്ദീപ് കുമാർ നാലു പുരക്കൽ, സുധ കാപ്പിൽ,കൊല്ലോത്ത് കൃഷ്ണൻ , എൻ.ടി മനോജ്, ഗോവിന്ദൻ പുറായിൽ,ബാലുഅത്തോളി എന്നിവർ പ്രസംഗിച്ചു. നിധീഷ് പുറായിൽ സ്വാഗതവും, സത്യനാഥൻ പുളിക്കൂൽ നന്ദിയും പറഞ്ഞു.