എം ഇ എസ് സ്‌കൂളില്‍ റാലിയും സ്‌കിറ്റും
എം ഇ എസ് സ്‌കൂളില്‍ റാലിയും സ്‌കിറ്റും
Atholi News26 Jun5 min

എം ഇ എസ് സ്‌കൂളില്‍ റാലിയും സ്‌കിറ്റും



അത്തോളി : എം ഇ എസ് അധ്യാപക സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ റാലിയും സ്‌കിറ്റും സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും അണിനിരന്ന റാലി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി രാധ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ യു പി വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കിറ്റ് അരങ്ങേറി.

  ധീരജ് പുതിയ നിരത്ത് സംവിധാനം ചെയ്യുന്ന ബോധവല്‍ക്കരണ സ്‌കിറ്റില്‍ വിദ്യാര്‍ത്ഥികളായ നിഹാരിക ഷാജി, മുഹമ്മദ് ജസില്‍, അന്‍വിന്‍ രാജേഷ്, ആയിഷ റിസ, മുഹമ്മദ് അയ്മന്‍, ഹൈസം തഹാനി, ആലിയ പി, ഖദീജ സി, മൊഹ്‌സിന, ഫെനല്‍ ഫാതിമ എന്നിവരായിരുന്നു അവതരണം.

മുന്‍ പി ടി എ പ്രസിഡന്റും എലത്തൂര്‍ എ എസ് ഐയുമായ കെ എ സജീവന്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ക്ലാസെടുത്തു. അധ്യാപക സമിതി അംഗങ്ങളായ സബിത ഷൈനീബ്, എന്‍ ഫെമിന എന്നിവര്‍ നേതൃത്വം നല്‍കി.

Tags:

Recent News