കക്കാടംപൊയിലിൽ കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് റോഡിലേക്ക് പൊട്ടി വീണു:
യാത്രക്കാർ ഒന്നര മണിക്കൂർ ഗതാഗത കുരുക്കിൽ
Report -
റഫീഖ് തോട്ടുമുക്കം
കക്കാടംപൊയിൽ:
കക്കാടംപൊയിൽ റോഡിൽ കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് റോഡിലേക്കു പൊട്ടി വീണു കെ എസ് ഇ ബി യിലേക്ക് ബന്ധപ്പെട്ടു ഒരു മണിക്കൂർ ആയിട്ടും ആരും എത്തിയില്ലന്നു പരാതി.
കെ എസ് ആർ ടി സി ബസ് അടക്കം നിരവധി വാഹനങ്ങൾ ഗതാഗത കുരുക്ക് തുടരുകയാണ്. ഞായറാഴ്ച ഒട്ടേറെ പേർ വിനോദ യാത്രയ്ക്ക് എത്തുന്ന പ്രദേശം എന്ന നിലയിൽ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.സമൂഹമാധ്യമം വഴി വാർത്ത പ്രചരിച്ചതോടെ
ഒന്നര മണിക്കൂറിനു ശേഷം കെ എസ് ഇ ബി ജീവനക്കാർ സ്ഥലത്ത് എത്തി, നടപടി സ്വീകരിച്ചു