ജില്ലയിലെ തദ്ദേശ വകുപ്പിൽ നിന്ന് വിരമിച്ച 32 ജീവനക്കാരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പേരാമ്പ്ര: തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ജില്ലയിലെ തദ്ദേശ വകുപ്പിൽ നിന്ന് വിരമിച്ച 32 ജീവനക്കാരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ജീവനക്കാരുടെ യാത്രയയപ്പിന്റെ ഭാഗമായി
വി വി ദക്ഷിണമൂർത്തി ഹാളിൽ നടന്ന ചടങ്ങ്
തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്റ്റർ പി ടി പ്രസാദ് ഉത്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഡയരക്ടർ കെ വി രവി കുമാർ അധ്യക്ഷത വഹിച്ചു.പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് മുഖ്യഥിതിയായി.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ സ്വാഗതവും കൂത്താളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫൻ നന്ദിയും പറഞ്ഞു.
ഫോട്ടോ:തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻറ് ഡയരക്ടർ പി.ടി പ്രസാദ് ഉൽഘാടനം ചെയ്യുന്നു