വീടിന് ചുറ്റും കൃഷി ; അബ്രഹാം റോയിയ്ക്ക് വിദ്യാർഥി കർഷക അവാർഡ്
വീടിന് ചുറ്റും കൃഷി ; അബ്രഹാം റോയിയ്ക്ക് വിദ്യാർഥി കർഷക അവാർഡ്
Atholi News18 Aug5 min

വീടിന് ചുറ്റും കൃഷി ; അബ്രഹാം റോയിയ്ക്ക് വിദ്യാർഥി കർഷക അവാർഡ് 



സ്വന്തം ലേഖകൻ



അത്തോളി : വീടിന് ചുറ്റും 20 സെൻ്റ് സ്ഥലം നിറയെ കൃഷി ചെയ്ത വിദ്യാർത്ഥിയ്ക്ക് ചിങ്ങ പിറവിയിൽ അത്തോളി ഗ്രാമ പഞ്ചായത്തിൽ നിന്നും വിദ്യാർഥി കർഷകനുള്ള അവാർഡ് സ്വന്തമാക്കി.

അത്തോളി ജി വി എച്ച് എസ് എസിൽ 10 ആം ക്ലാസ് വിദ്യാർത്ഥി അബ്രഹാം റോയിക്കാണ് ഈ പുരസ്കാര നേട്ടം .

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനിൽ നിന്നും അബ്രഹാം റോയി അവാർഡ് ഏറ്റുവാങ്ങി.

റംബൂട്ടാൻ , ശാന്തോൾ , മാഗോസ്റ്റിൻ തുടങ്ങിയ ട്രോപ്പിക്കൽ ഫ്രൂട്സുകളും വിവിധ തരം മാവുകൾ റെഡ് ജാക്ക് അടക്കം വ്യത്യസ്ത തരം പ്ലാവുകളും ഇത് കൂടാതെ പച്ചക്കറിയും ചെയ്തതിനാണ് കുട്ടി കർഷകനെ തേടി വിദ്യാർത്ഥി കർഷക അവാർഡ് ലഭിച്ചത്.news image

5 ആം ക്ലാസ് പഠിക്കുന്ന വേളയിൽ വീട്ടുകാർ കൃഷി ചെയ്യുന്നിടത്ത് നിന്നും മറൊരിടത്തായി സ്വന്തമായി ചീരയും പച്ചമുളകും നട്ടു വളർത്താൻ തുടങ്ങി . 

മാസങ്ങൾ ശേഷം ചീരയും പച്ചമുളകും വിളവെടുത്തു. ഭക്ഷണത്തിനൊപ്പം ചീര ഉപ്പേരി കഴിച്ചപ്പോഴുണ്ടായ സന്തോഷമാണ് പിന്നീട് പഠനത്തിനിടയിൽ ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യാൻ ആകർഷണം തോന്നിയത്. ഇപ്പോൾ കൂടുതൽ സമയം ചെലവഴിച്ച് കൃഷിയിൽ സജീവമായി പിന്നാലെ ആദ്യ അംഗീകാരവും ലഭിച്ചു . news image

കൃഷിയെ കൂടാതെ മികച്ച ഷട്ടിൽ പ്ലെയറാണ് .2022 ൽ ജില്ലാ തല ബാറ്റ്മിൻ്റൺ ടൂർണമെന്റിൽ ഡബിൾസിലും മിക്സഡിലും മിന്നും വിജയം നേടിയിട്ടുണ്ട്. കൊളക്കാട് 

പുതുക്കുളങ്ങര വീട്ടിൽ റോയിയുടെയും ഫിലോമിനയുടെയും മകൻ. 

യോഹൻ റോയ് , തെരാസ റോയ് എന്നിവർ സഹോദരങ്ങൾ . അച്ഛൻ , അച്ഛന്റെ സഹോദരൻ , അച്ഛന്റെ അച്ചൻ എന്നിവർ കൃഷി ചെയ്യുന്നത് കണ്ട് വളർന്നതാണ് ഈ രംഗത്തെ പ്രചോദനമെന്ന് അബ്രഹാം അത്തോളി ന്യൂസിനോട് പറഞ്ഞു.

പഠനത്തോടൊപ്പം കൃഷി യും മുന്നോട്ട് കൊണ്ട് പോകാനാണ് അബ്രഹാമിന്റെ ലക്ഷ്യം.

Recent News