ദുബായിൽ ഇൻഡോ - അറബ് ആർട്ട് ഫെസ്റ്റ് ഈ മാസം 23 മുതൽ 25 വരെ
കോഴിക്കോട് : ഇന്ത്യൻ ചിത്രകാരന്മാർക്ക് ആഗോള തലത്തിൽ സാന്നിധ്യം അറിയിക്കാൻ ലക്ഷ്യമിട്ട് ദിലീഫ് ആർട്ട് ഗാലറിയുടെ നേതൃത്വത്തിൽ ദുബായിൽ പ്രഥമ ഇൻഡോ - അറബ് ആർട്ട് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
ഈ മാസം 23 , 24, 25 തിയ്യതികളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150 ഓളം ചിത്രകാരന്മാർ ഇന്ത്യ - അറബ് സംസ്കാരം ഉൾപ്പെടുത്തിയ ആർട്ട് വർക്ക് തയ്യാറാക്കും ലോകത്തിലെ ഏറ്റവും വലിയ ആർട്ട് വർക്ക് എന്ന വിഭാഗത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടുകയാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്.
പ്രൊഫഷണൽ ചിത്രകാരന്മാരെയാണ് പങ്കെടുപ്പിക്കുക.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ , കല സംസ്ക്കാരം എന്നിവ ആർട്ട് ഇൻസ്റ്റലേഷനിൽ വരക്കുക. 150 ചിത്രകാരന്മാർ അക്രിലിക്ക് പെയിൻ്റിംഗിൽ രണ്ട് ദിവസം കൊണ്ട് ക്യാൻവാസ് പൂർത്തിയാക്കും. 18 വയസുമുതൽ 65 വരെയുള്ള സ്ത്രീകളും പുരുഷമ്മാരും ചിത്രകാരന്മായി എത്തുന്നു. വരയിൽ പങ്കെടുക്കുന്നവർക്ക് ഗിന്നസ് പങ്കാളിത്വം സർട്ടിഫിക്കറ്റ് നൽകും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫോൺ:9946632606, 9061899817ബന്ധപ്പെടാവുന്നതാണ് .
പത്ര സമ്മേളനത്തിൽ ഗിന്നസ് ദിലീഫ് , ചിത്രകാരൻ ടി എൻ ശിവ കുമാർ, ഡോ. പി കെ നൗഷാദ് എന്നിവർ പങ്കെടുത്തു