ചെറുകര - കവലാഴി താഴെ റോഡ് നാടിന് സമർപ്പിച്ചു
അത്തോളി : ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിലെ ചെറുകര താഴെ കവലായി താഴ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് സി കെ. റിജേഷ് അധ്യക്ഷനായി. ക്ഷേമകാര്യ ചെയർ പേഴ്സൺ
സുനീഷ് നടുവിലയിൽ, വികസനകാര്യ ചെയർ പേഴ്സൺ
ഷീബ രാമചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ
എ.എം സരിത,
സുനിൽ കൊളക്കാട്, സി.കെ. ദിനേശ്, എ.പി. സിറാജ്, സുനീഷ് വൈശാഖ് പ്രസംഗിച്ചു.മഹാത്മാ ഗാന്ധി നാഷണൽ റൂൽ എംബ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം 1646489, ഗ്രാമപഞ്ചായത്ത് 750000, ജില്ലാ പഞ്ചായത്ത് 1000000 എന്നീ ഫണ്ടിലാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.അവസാനഘട്ട പ്രവൃത്തിക്കായി എം.കെ രാഘവന്റെ എം.പി ഫണ്ടും ലഭിച്ചിട്ടുണ്ട്.
ചിത്രം:അത്തോളി ചെറുകര താഴെ കവലാഴി താഴെ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തപ്പോൾ