ഭീകര വിരുദ്ധ പ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി
അത്തോളി :രാജീവ് ഗാന്ധിരക്തസാക്ഷിദിനത്തിൽ അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഭീകരവിരുദ്ധ പ്രതിജ്ഞയുംനടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു.
എൻ.കെ. പത്മനാഭൻ, അജിത് കുമാർ കരുമുണ്ടേരി, രാജേഷ് കൂട്ടാക്കിൽ, കൃഷ്ണൻ മാസ്റ്റർ, ശാന്തി മാവീട്ടിൽ, ടി.പി. അശോകൻ, കെ.കെ. റസാഖ്, ഇയ്യാങ്കണ്ടി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വി.ടി.കെ ഷിജു സ്വാഗതവും രമേശ് വലിയാറമ്പത്ത് നന്ദിയും പറഞ്ഞു.