ബാലുശ്ശേരി തലയാട് വാഹനപകടം
ബാലുശ്ശേരി തലയാട് വാഹനപകടം
Atholi News15 Jun5 min

ബാലുശ്ശേരി തലയാട് വാഹനപകടം



ബാലുശ്ശേരി :തലയാട്- എസ്റ്റേറ്റ് മുക്ക് റോഡിൽ തെച്ചിയിൽ വാഹനാപകടം. കല്ലാനോട് പരപ്പൻ പൊയിലിൽ സ്വദേശികൾക്കാണ് പരിക്കേറ്റത്.തെച്ചി പള്ളിക്ക് സമീപം ബോലേറോ ജീപ്പും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Recent News