അത്തോളി കേരളോത്സവം :
ക്രിക്കറ്റ് മത്സരം റൈസിങ്ങ് സ്റ്റാർ
അത്തോളി വിന്നേഴ്സ്
അത്തോളി:ഗ്രാമപഞ്ചായത്ത് കേരളോത്സവം ശനിയാഴ്ച ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു .
രാവിലെ വേളൂർ വെസ്റ്റിലെ മഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ആവേശകരമായ ക്രിക്കറ്റ് മത്സരത്തിൽ റൈസിങ്ങ് സ്റ്റാർ അത്തോളി വിന്നേഴ്സ് ആയി. ഖൈമ കോതങ്കൽ റണ്ണേഴ്അപ്പ് നേടി.വിന്നേഴ്സിനുള്ള ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി വൈസ് പ്രസിഡണ്ട് സി കെ റിജേഷും നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർമാരയ ഷീബ രാമചന്ദ്രൻ ,എ എം സരിത, സുനീഷ് നടുവിലയിൽ, സന്ദീപ്കുമാർ,ഷിജു തയ്യിൽ, ജുനൈസ്, രേഖ വെള്ളത്തോട്ടത്തിൽ, പി.യം. രമ, സാജിത ടീച്ചർ, വാസവൻ പൊയിലിൽ എന്നിവർ സന്നിഹിതരായി. 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെ 8 മുതൽ ഈ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടക്കുമെന്ന് സംഘടകർ അറിയിച്ചു