അനാസ്ഥക്കെതിരെ പ്രതിഷേധം;സായാഹ്ന ധർണ്ണ നടത്തി
അനാസ്ഥക്കെതിരെ പ്രതിഷേധം;സായാഹ്ന ധർണ്ണ നടത്തി
Atholi News24 May5 min

അനാസ്ഥക്കെതിരെ പ്രതിഷേധം;സായാഹ്ന ധർണ്ണ നടത്തി



ഉള്ളിയേരി : ഗ്രാമ ഞ്ചായത്ത് 11-ാം വാർഡിൽ തകർന്ന് കിടക്കുന്ന പരവര് കണ്ടി - മേക്കുന്നത് - കൊയിലോത്ത് കോളനി റോഡ് , കുന്നത്തറ - കുറുവാളൂർ റോസ് , കല്പന താഴെ -കിഴക്കേടത്ത് താഴെ കനാൽ റോഡ്, ചെങ്കുനി മല കമ്മിളി താഴെ റോഡ് എന്നിവ എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കുക, വാർഡിലെ കത്താത്ത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുക, പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുക. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. വ്യക്തിഗത ആനുകൂല്യങ്ങളിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലെ സ്വജന പക്ഷപാതം അവസാനിപ്പിക്കുക. രൂക്ഷമായ തെരുവ് നായ ശല്യത്തിന് അരുതി വരുത്തുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 11-ാം വാർഡ് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ബ്ലോക്ക് മഹിള കോൺഗ്രസ് പ്രസിഡന്റ് ബിന്ദു കോറോത്ത് , ഡി കെ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീധരൻ മെനാച്ചേരി , വാർഡ് പ്രസിഡന്റ് ടി സി രാജൻ, ബൂത്ത് പ്രസിഡന്റ് സുജിത്ത് സാരംഗി , ലിനീഷ്. ടി , മണ്ഡലം സെക്രട്ടറി രാജൻ നാഗത്ത് , ലിനീഷ് കുന്നത്തറ , പ്രസാദ് കുന്നത്തറ , പി. വി രവി , റസാഖ് പരവര് മീത്തൽ എന്നിവർ സംസാരിച്ചു.

Recent News