അത്തോളി കൂമുള്ളി വായനശാലയിലെ
ക്ലോക്ക് അടിച്ചു പൊട്ടിച്ച സംഭവം:
പ്രതിയെ പിടികൂടിയില്ല ', പ്രതിഷേധം കനക്കുന്നു
സ്വന്തം ലേഖകൻ
അത്തോളി: കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിലെ ചുമരിലെ ക്ലോക്ക്
അടിച്ചു പൊട്ടിച്ച സംഭവമുണ്ടായി രണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടിയില്ല. എന്നാൽ പ്രതി നാട്ടിൽ കറങ്ങി നടക്കുന്നതായും വിവരമുണ്ട്.
ശനിയാഴ്ച സന്ധ്യയോടെയാണ് നടന്ന സംഭവത്തിനെതിരെ ഞായറാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. പൊതു സ്ഥാപനത്തിൽ ഉണ്ടായ അതിക്രമത്തിന്റെ പേരിൽ രണ്ടു ദിവസമായിട്ടും കോസടുക്കാനോ പ്രതിയെ കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല.ഇതിടെയാണ് പ്രതിഷേധം കനത്തത്.
സംഭവത്തെ വായനശാലാ ജനറൽ ബോഡി യോഗം അപലപിച്ചു. പതിവായി രാത്രി 9 മണി വരെ തുറന്നു വയ്ക്കുന്ന വായനശാല ഇനിമുതൽ എട്ടുമണിക്ക് അടയ്ക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ പതിവായി വായനശാലയിൽ എത്തി വായനക്കാരെ ശല്യം ചെയ്തുവരുന്ന ആനന്ദിനെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.
അത്തോളി നിയോ സ്കാൻ ആൻ്റ് ലബോറട്ടറിയിൽ ഇപ്പോൾ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാണ്.
ഇയാൾ കാരണം ഉണ്ടായ നാശനഷ്ടത്തിന് പരിഹാരം ഇയാളിൽ നിന്നും ഈടാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉണ്ടായി. ഇയാൾ മദ്യപിച്ചാണ് അതിക്രമം കാണിച്ചതെന്ന് സംശയിക്കുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ എ.എം. സരിത, വാർഡ് മെമ്പർമാരായ വാസവൻ പൊയിലിൽ ബൈജു കൂമുള്ളി, ലൈബ്രേറിയൻ സി.കെ സബിത, ചന്ദ്രൻ പൊയിലിൽ, സുധീഷ് കൂമുള്ളി, അനീഷ് പുത്തഞ്ചേരി, രമേശ് വലിയാറമ്പത്ത്, ടി. മുരളി എന്നിവർ പ്രസംഗിച്ചു.