അത്തോളി റോഡിന്റെ ശോചനീയാവസ്ഥ: പൊതുമരാമത്ത് മന്ത്രി ഇടപെടണം -യൂത്ത് കോണ്‍ഗ്രസ്
അത്തോളി റോഡിന്റെ ശോചനീയാവസ്ഥ: പൊതുമരാമത്ത് മന്ത്രി ഇടപെടണം -യൂത്ത് കോണ്‍ഗ്രസ്
Atholi News7 Aug5 min

അത്തോളി റോഡിന്റെ ശോചനീയാവസ്ഥ: പൊതുമരാമത്ത് മന്ത്രി ഇടപെടണം -യൂത്ത് കോണ്‍ഗ്രസ്



അത്തോളി :  ഉള്ളിയേരി മുതല്‍ അത്തോളി വരെയുള്ള പ്രദേശത്തെറോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കുറ്റ്യാടി കോഴിക്കോട് ബസ് റൂട്ടില്‍ കഴിഞ്ഞ നാല് ദിവസമായി സമരം നടക്കുകയാണ്. ഈ സമരത്തിന്റെ പ്രധാനപ്പെട്ട കാരണം ഉള്ളിയേരി മുതല്‍ അത്തോളി വരെയുള്ള പ്രദേശത്ത് റോഡിന്റെ ശോചനീയാവസ്ഥയാണ്.. കഴിഞ്ഞ ആറുമാസമായി ഈ ശോചനീയാവസ്ഥ നിലനില്‍ക്കുകയാണ് അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് മുമ്പ് കുഴിയില്‍ വീണ് തെറിച്ച് മനുഷ്യന്റെ ജീവന്‍ പോലും നഷ്ടപ്പെടുന്ന അതി ഗുരുതരമായ സാഹചര്യം ഈ റൂട്ടില്‍ ഉണ്ടായിട്ടുണ്ട്. ബസ് സര്‍വീസ് നടത്തുമ്പോള്‍ റോഡിലെ കുഴികളില്‍ നിറഞ്ഞ ചളിവെള്ളം പ്രദേശവാസികളുടെ ദേഹത്ത് തെറിക്കുകയും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുമാണ് ജനങ്ങളെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുള്‍പ്പടെ യാത്ര ചെയ്യുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അതി ഗുരുതരമായ അപകടങ്ങളും മറ്റു പ്രയാസങ്ങളും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec