വടകരയിൽ വാഹനാപകടം :
ഒരാൾ മരിച്ചു
വടകര:കരിമ്പനപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം .
തമിഴ്നാട് സേലം സ്വദേശി രാജുവാണ് മരിച്ചത്.കോഴിക്കോട് -കണ്ണൂർ ദേശീയ പാതയിൽ ഇന്ന് രാവിലെ ആറ് മണിയോടെ മിനിലോറി രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. മറ്റ് രണ്ട് പേർക്ക് പരിക്കുണ്ട്, ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റയാളും സേലം സ്വദേശികളാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് പുക ഉയർന്നെങ്കിലും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ കെടുത്തി. പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തേക്കെടുത്തത്.