പാലോറ മലയിൽ    നാറാത്ത് ഉരുളൻ കല്ലിൽ വിളളൽ: വീട്ടുകാർക്ക് മാറി താമസിക്കാൻ നിർദ്ദേശം;   ഭൂവുടമയ്ക്ക്
പാലോറ മലയിൽ നാറാത്ത് ഉരുളൻ കല്ലിൽ വിളളൽ: വീട്ടുകാർക്ക് മാറി താമസിക്കാൻ നിർദ്ദേശം; ഭൂവുടമയ്ക്ക് നോട്ടീസ് നൽകുമെന്നും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
Atholi News2 Aug5 min

പാലോറ മലയിൽ  നാറാത്ത് ഉരുളൻ കല്ലിൽ വിളളൽ: വീട്ടുകാർക്ക് മാറി താമസിക്കാൻ നിർദ്ദേശം; ഭൂവുടമയ്ക്ക് നോട്ടീസ് നൽകുമെന്നും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്




സ്വന്തം ലേഖകൻ 

Big impact :




അത്തോളി : ഉള്ളിയേരി പാലോറമല നാറാത്ത് ചെറിയേരി പറമ്പത്ത് കുന്നിൻ ഭാഗത്ത് വലിയ ഉരുളൻ കല്ലിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത

നേരിട്ട് അന്വേഷിക്കാൻ സ്ഥലം സന്ദർശിച്ചു.

വ്യാഴാഴ്ച പാലോറ മല സംരക്ഷണ സമിതി ഇത് സംബന്ധിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ദുരന്ത നിവാരണ സമിതി അംഗങ്ങൾ സ്ഥലം നേരിട്ട് കാണാൻ എത്തിയിരുന്നു. തുടർന്ന് അത്തോളി ന്യൂസ് വാർത്തയും നൽകി.

" നിലവിൽ സമിതി നൽകിയ പരാതിയിൽ പറഞ്ഞതിൽ വസ്തുതയുണ്ട്.

ഭീഷണി നിലനിൽക്കുകയാണ് . 

ആശങ്ക വേണ്ട, തൽക്കാലം 3 വീട്ടുകാരോട് വീട് മാറി താമസിക്കാൻ നിർദേശിച്ചിട്ടുണ്ട്.

news image

വിവരങ്ങൾ കൊയിലാണ്ടി തഹസിൽദാരേയും ജില്ലാ കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് - പഞ്ചായത്ത് പ്രസിഡന്റ് സി അജിത അത്തോളി ന്യൂസിനോട് പറഞ്ഞു.

കനത്ത മഴയിൽ മലയുടെ നിരപ്പായ സ്ഥലത്ത് നിന്നും വെള്ളത്തിൻ്റെ  

ഒഴുക്ക് തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പഞ്ചായത്ത് ഭരണ സമിതിയ്ക്ക് ബോധ്യപ്പെട്ടു.

" സ്ഥലം ഉടമയ്ക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകിയിട്ടുണ്ട് , വില്ലേജ് ഓഫീസർ അതിനുള്ള നടപടി ക്രമം നടത്തും. ജനങ്ങളുടെ സുരക്ഷയാണ് വലുത് " - പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻ , നാറാത്ത് 10 ആം വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ എന്നിവരും പഞ്ചായത്ത് പ്രസിഡൻ്റിനൊപ്പം ഉണ്ടായിരുന്നു.

പ്രദേശവാസികളും സംരക്ഷണ സമിതി ഭാരവാഹികളും സ്ഥലത്ത് എത്തിയിരുന്നു.

Recent News