അത്തോളിയിൽ പാതിവഴിയിൽ നിലച്ച
ദമ്പതികളുടെ കിണർ നിർമ്മാണം :
പ്രവർത്തി പുനനാരരംഭിച്ചു.
അത്തോളി:ഗ്രാമ പഞ്ചായത്തിലെ കൊളക്കാട് പ്രദേശത്ത് ആണ്ടി-പത്മിനി ദമ്പതികൾ ഒരു വർഷം മുമ്പ് തുടക്കം കുറിച്ച കിണറ് പണി കിണറിനകത്ത് പാറ കുടുങ്ങിയതിനാൽ പാതിവഴിയിൽ നിലച്ചിരിക്കുകയായിരുന്നു. സുമനസ്സുകളുടെ സഹകരണത്തോടെ എം ചടയൻ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്ത കിണറിൻ്റെ പ്രവർത്തി പുനനാരരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
സി കെ റിജേഷ് ഉദ്ഘാടനം ചെയ്തു .
വിദ്യാഭ്യാസ സ്റ്റൻറിങ്ങ് കമ്മറ്റി ചെയർമാൻ എ എം സരിത വാർഡ് മെബർ രമ പി എം പൊതു പ്രവർത്തകരായ രാജേഷ് കൂട്ടാക്കിൽ
ടി പി ബാലൻ ട്രസ്റ്റ് ഭാരവാഹികളായ വി എം സുരേഷ് ബാബു, പി എം രതീഷ് എന്നിവരും എഎം ആണ്ടിയും മറ്റ് കുടുബാംഗങ്ങളും
സന്നിഹിതരായി.