കൊളത്തൂർ. എസ്.ജി. എം ഗവ. എച്ച് എസ് എസ് സുവർണ ജൂബിലിയുടെ നിറവിൽ:
സംഘാടക സമിതി ഓഫീസ് ഉൽഘാടനവും ലോഗോ പ്രകാശനവും നടന്നു
കൊളത്തൂർ: എസ്.ജി. എം ഗവ. എച്ച് എസ് എസ് സുവർണ ജൂബിലി സംഘാടക സമിതി ഓഫീസ് ഉൽഘാടനവും ലോഗോ പ്രകാശനവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജാ ശശി ഓഫീസ് ഉദ്ഘാടനവും, ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി ലോഗോ പ്രകാശനവും നടത്തി.
പിടിഎ പ്രസിഡണ്ട് കെ ഒ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വി.പി.ജമീല സുവർണ ജൂബിലി ആഘോഷങ്ങളെ ''ഊരൊളി'' എന്ന് നാമകരണം ചെയ്തു. കവിയും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ രഘുനാഥൻ കൊളത്തൂരാണ് പേര് നിർദേശിച്ചത്. ചിത്രകാരനായ അഭിലാഷ് തിരുവോത്താണ് ലോഗോ രൂപകൽപ്പന ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം വിമല, പഞ്ചായത്ത് മെമ്പർ പ്രതിഭ രവീന്ദ്രൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഇ. ശശീന്ദ്രദാസ്, മീഡിയ & പബ്ലിസിറ്റി ചെയർമാൻ സുനിൽ കൊളക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതവും, സുമൻരാജ് നന്ദിയും രേഖപ്പെടുത്തി.