കോടിക്കണക്കിന് രൂപ ഇ ഡി ഫ്രീസ് ചെയ്തു.  3 മാസം കൊണ്ട് വ്യാജ പരാതിയാണെന്ന് ഹൈക്കോടതിക്ക് ബോധ്യമായപ്പോ
കോടിക്കണക്കിന് രൂപ ഇ ഡി ഫ്രീസ് ചെയ്തു. 3 മാസം കൊണ്ട് വ്യാജ പരാതിയാണെന്ന് ഹൈക്കോടതിക്ക് ബോധ്യമായപ്പോൾ പണം തിരികെ കിട്ടി',
Atholi News20 Oct5 min

കോടിക്കണക്കിന് രൂപ ഇ ഡി ഫ്രീസ് ചെയ്തു.

3 മാസം കൊണ്ട് വ്യാജ പരാതിയാണെന്ന് ഹൈക്കോടതിക്ക് ബോധ്യമായപ്പോൾ പണം തിരികെ കിട്ടി',


പ്രതിസന്ധികളെ 

നിശ്ചയദാർഢ്യത്തോടെ അതിജീവിച്ചാൽ വിജയം ഉറപ്പ് :പ്രമുഖ സംരംഭകൻ 

വി പി നന്ദകുമാർ




കോഴിക്കോട് :ബിസിനസ്സിൽ വിജയിക്കാൻ 

നിശ്ചയദാർഢ്യം കൊണ്ട് സാധ്യമാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ്

 വി പി നന്ദകുമാർ .

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചേംബർ ബിസിനസ് ഫോറം മീറ്റ് സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരംഭകർ സംഘാടക മികവ് പ്രകടിപ്പിക്കാൻ കഴിയുമ്പോഴാണ് ബിസനസ് വിജയിക്കുക. ഏത് സാഹചര്യത്തെയും അതിജീവിക്കാൻ ബിസിനസ് കാരന് കഴിയണമെന്ന് ഇ ഡി റെയിഡിനെ അതിജീവിച്ച അനുഭവം പറഞ്ഞ് കൊണ്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കോടിക്കണക്കിന് രൂപ ഇഡി ഫ്രീസ് ചെയ്തു. 3 മാസം കൊണ്ട് വ്യാജ പരാതിയാണെന്ന് ഹൈക്കോടതിക്ക് ബോധ്യമായപ്പോൾ പണം തിരികെ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

news imageകോഴിക്കോട്ടെ ഭക്ഷണ രുചിയെക്കുറിച്ച് വാചാലനായ നന്ദകുമാർ അടുത്ത വർഷം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ പ്രസിഡന്റ് പദം ഏറ്റെടുക്കുന്ന സന്തോഷവും പങ്കിട്ടു.

60 ഓളം യുവ സംരംഭകർ സംവാദത്തിൽ പങ്കെടുത്തു. ഏതാനും സംരംഭകരുടെ ചോദ്യങ്ങൾക്ക് നന്ദകുമാർ മറുപടി നൽകി.

news image

ചേംബർ പ്രസിഡന്റ് റാഫി പി ദേവസി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി ,

ഇലക്ട് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ , മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ,ട്രഷറർ ബോബിഷ് കുന്നത്ത് എന്നിവർ സംസാരിച്ചു.





ഫോട്ടോ:കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചേംബർ ബിസിനസ് ഫോറം മീറ്റ് സംവാദം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Recent News