ബസിൽ നിന്നും വീണ് പരിക്ക് ; വീട്ടമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല ',മോട്ടോർ വാഹന വകുപ്പ്
ബസിൽ നിന്നും വീണ് പരിക്ക് ; വീട്ടമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല ',മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
Atholi News19 Jun5 min

ബസിൽ നിന്നും വീണ് പരിക്ക് ; വീട്ടമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല ',മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.



 സ്വന്തം ലേഖകൻ 


 

ഉള്ളിയേരി :ബസിൽ നിന്നും വീണ് പരിക്കേറ്റ  

വീട്ടമ്മയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചില്ലന്ന് പരാതി.

ജില്ലാ ബസ് പാസഞ്ചേർസ് അസോസിയേഷൻ ഭാരവാഹിയായ ഷമീർ നളന്ദയുടെ ഭാര്യ എ സി 

ജസീനയെയും 4 വയസുകാരൻ ഹംദാൻ നെയുമാണ് സമീപത്തെയെങ്കിലും ആശുപത്രിയിൽ എത്തിക്കാതിൽ 

ബസ് ജീവനക്കാർക്കെതിരെ

പരാതി നൽകിയത്.

ചൊവ്വാഴ്ച രാവിലെ യാണ് സംഭവം.

നടുവണ്ണൂർ - മേപ്പയൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL 70 സി ഡി 94 38 കിരൺ ബസിലാണ് ജസീലയുടെ വീടായ കുരുടി മുക്കിലേക്ക് യാത്ര ചെയ്തത്.

പൈങ്ങാറ താഴെ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടയിൽ , ബസിൻ്റെ സ്റ്റെപ്പിൽ നിന്നും കാൽ വഴുതി ജസീനയും കുഞ്ഞും തെറിച്ച് വീഴുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഓടി കൂടി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിക്കാൻ വിസമ്മതിക്കുകയായിരുന്നു. ജസീനയ്ക്ക് കാലിന് പൊട്ടലുണ്ട് , മകൻ്റെ നെറ്റിയിൽ ബസിൻ്റെ കമ്പിയിൽ തട്ടി മുറിവുണ്ട്.

ബസ് ജീവനക്കാർ ഇവരെ ആശുപത്രിയിൽ എത്തിക്കാത്തതിനെതിരെ ഷെമീർ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി . പരാതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി ജോയിന്റ് ആർ ടി ഒ -അത്തോളി ന്യൂസിനോട്  പറഞ്ഞു.

Tags:

Recent News