രാഘവൻ അത്തോളിക്ക്
പുതിയ കാഴ്ച നൽകി കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രി ',ഇടപെടൽ അത്തോളി ന്യൂസ് വാർത്തയെ തുടർന്ന്
സ്വന്തം ലേഖകൻ
Atholi news Big impact
അത്തോളി : രണ്ടു വർഷത്തോളമായി ക്ഷയം രോഗം മൂലം കാഴ്ചയില്ലാതെ അവശതയനുഭവിക്കുന്ന രാഘവൻ അത്തോളിക്ക് കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി
സൗജന്യമായി നേത്ര ശസ്ത്രക്രിയ നൽകി. കവിയും ശില്പിയുമായ രാഘവൻ അത്തോളി കാഴ്ചയില്ലാതെ എഴുത്തു മുടങ്ങിയ വാർത്ത സൺഡേ വിൻഡോയിലൂടെ കഴിഞ്ഞ ദിവസം അത്തോളി ന്യൂസ് പുറത്തുവിട്ടിരുന്നു. ഇത് വായിച്ചറിഞ്ഞ ട്രിനിറ്റി കണ്ണാശുപത്രി മാനേജ് മെൻ്റാണ് രാഘവന് സൗജന്യമായി നേത്ര ശസ്ത്രക്രിയ ചെയ്യാൻ മുന്നോട്ടുവന്നത്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ രാഘവന് വിദഗ്ദ പരിശോധനകൾക്ക് ശേഷം ഓപ്പറേഷൻ നടത്തി. ഇടതു കണ്ണിൻ്റെ ഓപ്പറേഷനാണ് നടന്നത്. ഒരാഴ്ചകൊണ്ട് രാഘവൻ്റെ കണ്ണിൻ്റെ കെട്ടഴിച്ച് പുതുവെട്ടം കാണാനാവും. ഓപ്പറേഷനെ തുടർന്ന് രാഘവൻ അത്തോളി ഇപ്പോൾ വേളൂരിലെ വീട്ടിൽ സുഖം പ്രാപിച്ചു വരുന്നു.