നൂറിന്റെ നിറവിൽ അത്തോളി ഹയർ സെക്കന്ററി സ്കൂൾ :ആഘോഷത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 17 ന്
അത്തോളി: അത്തോളി ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻറെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 17 ന് ബഹു: വനം, വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പരിപാടികൾക്കായി സ്വാഗതസംഘ രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ രാമചന്ദ്രൻ സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻറ് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു. ശതാബ്ദി വർഷത്തിൽ നടപ്പാക്കുന്ന കർമ്മ പദ്ധതികൾ പി ബി നിഷ അവതരിപ്പിച്ചു. ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സരിത എ.എം,
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പാർവതി ജി എസ്,
വി എച്ച്എസ്ഇ പ്രിൻസിപ്പൽ ഫൈസൽ കെ പി, ഹെഡ്മിസ്ട്രസ് സുഹറ പി പി,
വാർഡ് അംഗം ശാന്തി മാവീട്ടിൽ,
പൊതു പ്രവർത്തകൻ സാജിദ് കോറോത്ത്, മൂസകോയ മാസ്റ്റർ,
കെ എം മണി, പ്രകാശ് കെ, സത്യൻ, അജിത്ത്, ശ്രീലേഖ കെ എന്നിവർ സംസാരിച്ചു.
യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചു.
സ്വാഗതസംഘം ചെയർമാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, വർക്കിംഗ പ്രസിഡൻ് സന്ദീപ് കുമാർ നാലു പുരക്കൽ, ജനറൽ കൺവീനർ എച്ച് എസ് എസ് പ്രിൻസിപ്പൽ പാർവ്വതി ജി.എസ്. എന്നിവരെ തെരഞ്ഞെടുത്തു