അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം
അത്തോളി: അത്തോളി സി.എച്ച് മുഹമ്മദ് കോയ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ 20-ാം വാർഷികാഘോഷം 'ഫെസ്റ്റിലാ' 24 പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.കെ അബ്ദുൽ കരീം അധ്യക്ഷനായി. പി. എസ്.സി മുൻ അംഗം ടി.ടി ഇസ്മായിൽ മുഖ്യാതിഥിയായി. ഗായിക സുറുമി വയനാട് വിശിഷ്ടാഥിതിയായി. സാജിദ് കോറോത്ത് സ്കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തക ശേഖരം സ്കൂൾ ലീഡർ ഫൈക്ക നൗറിൻ സാജിദിൽ നിന്നും ഏറ്റുവാങ്ങി.മാനേജ്മെൻ്റ് സ്കൂളിന് നൽകിയ കമ്പ്യൂട്ടർ ഐ.ടി കോർഡിനേറ്റർ മഞ്ജുഷ ടീച്ചർ ഏറ്റു വാങ്ങി. യു.എസ്.എസ്, മുസാബാക്ക ജേതാക്കളായ അംന റഹീം, മുഹമ്മദ് മിദാദ്, പി.കെ മുഹമ്മദ് നസൽ എന്നിവരെ അനുമോദിച്ചു. സാജിദ് കോറോത്തിനുള്ള ഉപഹാരം സ്റ്റാഫ് സെക്രട്ടറി വി.കെ ഇസ്മായിൽ മാസ്റ്റർ സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ്, വാർഡ് മെമ്പർ സാജിത ടീച്ചർ, എസ്.എസ്.ജി ചെയർമാൻ കരിമ്പയിൽ അബ്ദുൽ അസീസ്, മദ്രസത്തുൽ ഇലാഹിയ പി.ടി.എ പ്രസിഡൻ്റ് സി.കെ അബ്ദുറഹിമാൻ പ്രസംഗിച്ചു. പ്രിൻസിപ്പൽ മൂസ മേക്കുന്നത്ത് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ടി.കോമള നന്ദിയും പറഞ്ഞു. വിവിധ കലാപരികളും അരങ്ങേറി.
ചിത്രം: അത്തോളി സി.എച്ച് മുഹമ്മദ് കോയ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു