അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളനം;  പി ടി എച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളനം; പി ടി എച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
Atholi News11 Feb5 min

അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളനം;

പി ടി എച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു


രോഗീ പരിചരണം സമർപ്പിതമനസുകൾക്ക് സാധിക്കുന്ന നന്മ - പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ


അത്തോളി: ശയ്യാവലംബിയായ രോഗികൾക്ക് പരിചരണം നൽകാനാകുന്നത് സമർപ്പിത മനസുകളുടെ നന്മയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. 'അവകാശ സംരക്ഷണത്തിൻ്റെ ഏഴരപതിറ്റാണ്ട് 'പ്രമേയത്തിൽ നടക്കുന്ന അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളനത്തിനോടൊപ്പം നടന്ന പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് ഓഫീസ് അത്തോളി സി.എച്ച് സ്മാരക സൗധ സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ നിസഹായനായി മാറുന്ന സമയമാണ് രോഗാവസ്ഥയെ ന്നും അത്തരം സന്ദർഭങ്ങളിൽ അവർക്ക് സാന്ത്വനം പകരാനാവുക എന്നത് ദൈവപ്രീതിക്ക് കാരണമായ സദ്പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പൂക്കോയ തങ്ങൾ സി.എച്ച് പോലുള്ള മഹാരഥന്മാർ എല്ലാ അർത്ഥത്തിലും നാടിൻ്റെ നന്മക്കും ജനങ്ങൾക്കും വേണ്ടിയുള്ള ക്ഷേമത്തിനും ആശ്രയത്തിനും നിലകൊണ്ട വരാണ്. മുസ്ലിം ലീഗ് തുടക്കം കുറിച്ച ഇത്തരം സംരഭങ്ങൾ ജാതിയുടെയോ മതത്തിൻ്റെയോ രാഷ്ട്രീയ കക്ഷിഭേദമന്യേ ഏറ്റവും അർഹിക്കുന്നവരിലേക്ക് എത്തിക്കുവാൻ പോഷക സംഘടനകളും നേതാക്കളും പ്രവത്തകരും പ്രതിഞ്ജാബന്ധരാകണം. മഹനീയ വ്യക്തിത്വത്തിന്റെ പേരിൽ ഉയരുന്ന പാലിയേറ്റീവ് യൂണിറ്റ് ജാതിമത രാഷ്ട്രീയ ങ്ങൾക്കതീതമായി നാടിന് സാന്ത്വനമേകാൻ സാധിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. പി.ടി.എച്ച് പഞ്ചായത്ത് ചെയർമാൻ സി.കെ നസീർ അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ മുഖ്യാതിഥിയായി.പി.ടി.എച്ച് സി ഇ ഒ ഡോ.അമീർ അലി മുഖ്യ പ്രഭാഷണം നടത്തി. മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സാജിദ് കോറോത്ത്, പി.ടി.ച്ച് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു. പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ ഹൈദർ കൊളക്കാട് സ്വാഗതവും പി.ടി.എച്ച് പഞ്ചായത്ത് കൺവീനർ വി.പി ഷാഹിദ നന്ദിയും പറഞ്ഞു.


ചിത്രം: അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് പി ടി എച്ച് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് ഓഫീസ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec