മെഹറൂഫ് അത്തോളി  സ്വർണ്ണ തിളക്കത്തിൽ;  നേട്ടം കൊയ്തത്  മിസ്റ്റർ ഇന്ത്യ പഞ്ച ഗുസ്തി മത്സരത്തിൽ
മെഹറൂഫ് അത്തോളി സ്വർണ്ണ തിളക്കത്തിൽ; നേട്ടം കൊയ്തത് മിസ്റ്റർ ഇന്ത്യ പഞ്ച ഗുസ്തി മത്സരത്തിൽ
Atholi NewsInvalid Date5 min

മെഹറൂഫ് അത്തോളി സ്വർണ്ണ തിളക്കത്തിൽ;

നേട്ടം കൊയ്തത് മിസ്റ്റർ ഇന്ത്യ പഞ്ച ഗുസ്തി മത്സരത്തിൽ




അത്തോളി : തൃശൂരിൽ നടന്ന ദേശിയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 

മിസ്റ്റർ ഇന്ത്യ പഞ്ച ഗുസ്തി മത്സരത്തിൽ അത്തോളി സ്വദേശിക്ക് സ്വർണ നേട്ടം. 

ദേശീയ 

ഗ്രാമീണ വായനശാലക്ക് സമീപം പുളിയിലക്കണ്ടി ആലി നഫീസ ദമ്പതികളുടെ മകൻ  മഹറൂഫ് അത്തോളിയാണ് ഈ ദേശീയ നേട്ടം സ്വന്തമാക്കിയത്.

സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയെങ്കിലും ദേശീ യ തലത്തിൽ ഇതാദ്യമാണ്. 

തിങ്കളാഴ്ച രാവിലെ അത്തോളി പഞ്ചായത്ത് ഓഫീസിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ , മഹ്റൂഫിനെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീഷ് നടുവിലയിൽ , എ എം സരിത, വാർഡ് മെമ്പർ എ എം വേലായുധൻ, പഞ്ച ഗുസ്തി താരം തൗഫീഖ് അത്തോളി എന്നിവർ സന്നിഹിതരായി.

Recent News