ജി-ടെകില്‍ ഇനി മുതല്‍ റോബോട്ടിക്ക് സഹായി ; ജി- ടെക് - ടാലി അഭിരുചി ടെസ്റ്റ് വെബ് സൈറ്റ് ലോഞ്ച് ചെയ്ത
ജി-ടെകില്‍ ഇനി മുതല്‍ റോബോട്ടിക്ക് സഹായി ; ജി- ടെക് - ടാലി അഭിരുചി ടെസ്റ്റ് വെബ് സൈറ്റ് ലോഞ്ച് ചെയ്തു.
Atholi News31 Oct5 min

ജി-ടെകില്‍ ഇനി മുതല്‍ റോബോട്ടിക്ക് സഹായി ; ജി- ടെക് - ടാലി അഭിരുചി ടെസ്റ്റ് വെബ് സൈറ്റ് ലോഞ്ച് ചെയ്തു.




കോഴിക്കോട്:ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്കിന്റെ ലോകമെങ്ങുമുള്ള സെന്ററുകളില്‍ റോബോട്ടിക് സഹായി സജ്ജമാകുന്നു. എ ഐ സാങ്കേതിക വിദ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചെറിയ സെന്റുകളില്‍ ജൂനിയര്‍ ഗ്ലോറിയയും വലിയ സെന്ററുകളില്‍ സീനിയര്‍ ഗ്ലോറിയയുമാണ് തയ്യാറാകുന്നത്. 


ജി-ടെക്കിന്റെ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ അക്കൗണ്ടിംഗ് ട്രെന്‍ഡുകളെ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ കോഴ്‌സുകളായ എനര്‍ജി വിദ്യ, ഈസി കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷനുകളും ലോഞ്ച് ചെയ്തു. ടാലിയുമായി സഹകരിച്ച് ജി-ടെക് ഇന്ത്യയില്‍ ഒട്ടാകെ നടത്തുന്ന ടാലി കൊമേഴ്‌സ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ 80% കൊമേഴ്‌സ് അനുബന്ധ ചോദ്യങ്ങളും 20% ജനറല്‍ കാറ്റഗറി ചോദ്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, ദേശീയ തലത്തിലും വിജയികളാകുന്നവര്‍ക്ക് മെമെന്റോകളും, സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.news image


ജി-ടെക്കിന്റെ പുതിയ എ ഐ റോബോട്ടായ ഗ്ലോറിയയുടെ സേവനം കേരളപ്പിറവി ദിനമായ നാളെ മുതല്‍ ആരംഭിക്കും. 2024 ജനുവരിയോടെ ലോകത്തിലെ എല്ലാ ജി-ടെക് സെന്ററുകളിലും റോബോട്ടിക് സഹായി എത്തുമെന്ന് ജി-ടെക് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മെഹറൂഫ് മണലൊടി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.


ചടങ്ങില്‍ ജി-ടെക് - ടാലി സംയുക്ത അഭിരുചി പരീക്ഷ വെബ് സൈറ്റ് ലോഞ്ചിംഗ് ടാലി നാഷണല്‍ ഹെഡ് രാകേഷ് മേനോന്‍ നിര്‍വ്വഹിച്ചു. 


വാര്‍ത്ത സമ്മേളനത്തില്‍ ജി-ടെക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടി ,ജനറല്‍ മാനേജര്‍ കെ.ബി.നന്ദകുമാര്‍,

എജി എം ഓപ്പറേഷൻസ്

എസ് തുളസിധരൻ പിള്ള,

മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്, അക്കാദമിക് ഹെഡ് ജോസഫ് തോമസ് എന്നിവര്‍ പങ്കെടുത്തു.

Tags:

Recent News