സ്നേഹക്കോടി സമ്മാനിച്ചു.
അത്തോളി : മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഓണാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 102 മുതിർന്ന പൗരന്മാർക്ക് ഓണക്കോടി സമ്മാനിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് താരിക് അത്തോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് യു ജനറൽ സെക്രട്ടറി കെ എം അഭിജിത്, കെപിസിസി അംഗം കെ രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി കെ രമേശ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, വൈസ് പ്രസിഡന്റ് സി കെ റിജേഷ് നേതാക്കളായ കെ പി ഹരിദാസൻ, ഇയ്യാൻകണ്ടി മുഹമ്മദ്, ടി പി അശോകൻ,ഷീബ രാമചന്ദ്രൻ,തുടങ്ങിയവർ സംബന്ധിച്ചു. വി ടി കെ ഷിജു സ്വാഗതവും, ജലീഷ് കണ്ടംപറമ്പത്ത് നന്ദിയും പറഞ്ഞു.