
'മല്‍സ്യ സഞ്ചാരി' അത്തോളിയിലും തുടക്കമായി
കോഴിക്കോട് : ജില്ലാപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'മല്‍സ്യ സഞ്ചാരി' അത്തോളിയിലും തുടക്കമായി. മത്സ്യബന്ധന രംഗത്തെ പുതുമകളും ഗ്രാമങ്ങളിലെ വിനോദസഞ്ചാര സാധ്യതകളും കൂടി ചേര്‍ന്ന് നാട്ടിന്‍പുറത്ത് ഇരട്ട വരുമാനം സൃഷ്ടിക്കപ്പെടുന്ന പദ്ധതി
മത്സ്യകൃഷി മേഖലക്കും ഗ്രാമീണ ടൂറിസത്തിനും മാതൃകയാണ്.മത്സ്യകൃഷിയും ടൂറിസവും ഏകോപിപ്പിച്ച് ഇരട്ട വരുമാനം ലക്ഷ്യമിടുന്ന 'മത്സ്യ സഞ്ചാരി' അത്തോളി പഞ്ചായത്തിലെ വേളൂര്‍ വൈശാഖ് അക്വാഫാം യൂണിറ്റ് ജില്ല പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധുസുരേഷ് അധ്യക്ഷയായി. ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി.കെ.സുധീര്‍കിഷന്‍ മുഖ്യാതിഥിയായി.
ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് കോഴിക്കോട് അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, വികസകാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷീബ രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ സന്ദീപ് നാലുപുരക്കല്‍, ഷിജു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീര്‍, കെ.എ.എഫ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എക്സ് സെബാസ്റ്റ്യന്‍, കെ.എ.എഫ്.എഫ് ജില്ലാ പ്രസിഡന്റ് സി.എം.ജീവന്‍, എഫ്.ഇ.ഒ ആതിര കൊയിലാണ്ടി, പ്രവീണ്‍രാജ് സംസാരിച്ചു. പ്രാദേശിക മത്സ്യ തൊഴിലാളികള്‍, കര്‍ഷകര്‍, സഹകരണ സംഘ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.