അത്തോളി കണ്ണിപ്പൊയിലിൽ  ആറ് വെടിയുണ്ടകൾ കണ്ടെത്തി ',  ദുരൂഹതയുണ്ടോ  യെന്ന്  അന്വേഷണം തുടങ്ങി
അത്തോളി കണ്ണിപ്പൊയിലിൽ ആറ് വെടിയുണ്ടകൾ കണ്ടെത്തി ', ദുരൂഹതയുണ്ടോ യെന്ന് അന്വേഷണം തുടങ്ങി
Atholi News5 Sep5 min

അത്തോളി കണ്ണിപ്പൊയിലിൽ

ആറ് വെടിയുണ്ടകൾ കണ്ടെത്തി ',

ദുരൂഹതയുണ്ടോ

യെന്ന് അന്വേഷണം തുടങ്ങി



സ്വന്തം ലേഖകൻ

Big Breaking :



അത്തോളി :കണ്ണിപ്പൊയിൽ സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്ന് പഴക്കം ചെന്ന 6 വെടിയുണ്ടകൾ കണ്ടെത്തി. ചൈതന്യയിൽ ജിതേഷിൻ്റെ കുടുംബ സ്വത്തിൽ പ്പെട സ്ഥലത്ത് നിന്നാണ് അയൽവാസിയായ വൈശാഖിൽ സുനീഷ് ചെടിക്ക് നിറയ്ക്കാൻ മതിലിന്മേൽ നിന്നും മണ്ണ് എടുക്കുമ്പോഴാണ് വെടിയുണ്ടകൾ ലഭിച്ചത്. ആറിൽ നാലെണ്ണവും ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. പഴയൊരു തെങ്ങിൻ കുറ്റിയുടെ വേരിനോട് ചേർന്നായിരുന്നു ഇവ ലഭിച്ചത്. news imageസൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു. കോഴിക്കോട് റൂറൽ പോലീസ് ആർമററി വി ങ്ങിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. എ.എസ് ഐ ബെന്നി സ്റ്റാൻലിയുടെ നേതൃത്വത്തിൽ വെടിയുണ്ടകൾ പരിശോധിച്ചു. വെടിയുണ്ടകൾക്ക് വലിയ കാലപ്പഴക്കം ഉള്ളതായി സംഘം സൂചിപ്പിച്ചു. വെടിയുണ്ടകൾ ബോംബു സ്ക്വാഡിന് കൈമാറുമെന്ന് അത്തോളി എസ് ഐ ആർ രാജീവ് അത്തോളി ന്യൂസിനോട് പറഞ്ഞു.

ബോംബ് സ്ക്വാഡ് നേരിട്ട് എത്തി സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ അത്തോളി പോലീസ് കേസെടുത്തു.

news image


ഫോട്ടോ : കണ്ടെടുത്ത വെടിയുണ്ട


സ്ഥലത്ത് പോലീസ് പരിശോധന

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec