ഓർമ്മകളിൽ വി എസ്
അത്തോളിയിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി
അത്തോളി:മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ച്യുതാനന്ദന്റെ ദേഹവിയോഗത്തിൽ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളിയിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷയായി. സഫ്ദർ ഹാഷ്മി അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.ജയകൃഷ്ണൻ, സുനിൽ കൊളക്കാട്,ആർ.എം കുമാരൻ, ടി.പി അബ്ദുൽ ഹമീദ്, നളിനാക്ഷൻ, ഗണേശൻ മാസ്റ്റർ, ഗോപാലൻ കൊല്ലോത്ത്,ജമാൽ, എം.കെ ആരിഫ്, സി.എം സത്യൻ സംസാരിച്ചു. പി.എം ഷാജി സ്വാഗതവും എ.എം വേലായുധൻ നന്ദിയും പറഞ്ഞു.
ചിത്രം: വി എസ് അച്യുദാനന്തന്റെ വിയോഗത്തിൽ അത്തോളിയിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷ പ്രസംഗം നടത്തുന്നു