കാട്ടിലപീടിക കവർച്ച : സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ', നാടകമെന്ന് റൂറൽ എസ് പി പരാതിക്കാരൻ ഉൾപ്പടെ 2 പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
എലത്തൂർ:
എ ടി എമ്മിൽ നിറയ്ക്കാൻ കൊണ്ട് പോയ 62 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ വൻ ട്വിസ്റ്റ്.
കേസിൽ സിനിമയെ
വെല്ലുന്ന തിരക്കഥയാണ് ഒരുക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരനെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം പരാതിക്കാർ തന്നെ
പ്രതികൾ ആളെന്ന് കണ്ടെത്തിയതായി റൂറൽ എസ് പി - സി നിതിൻ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കണ്ണിൽ മുളക് പൊടി വിതറി ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്നാണ് പൊലീസ് പറയുന്നത്.
പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ യാസിർ എന്നിവരാണ് പ്രതികൾ.
രണ്ട് പേർ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്.
യുവാവിന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കൈ ബന്ദിയാക്കി പണം കവർന്നു എന്നതായിരുന്നു പയ്യോളി സ്വദേശി സുഹൈൽ നൽകിയ പരാതി.
ആദ്യം തന്നെ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന കാര്യം പൊലീസ് തന്നെ സ്ഥിരീകരിച്ചിരുന്നു.
62 ലക്ഷം രൂപ പർദ്ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ കവർന്നു എന്നതായിരുന്നു പരാതി. അന്വേഷണത്തിൽ സുഹൈലിന്റെ സുഹൃത്തായ താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തി. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ബാക്കിയുള്ള പണം കൂടെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .
ഞായറാഴ്ച വൈകീട്ടാണ് എ ടി എം കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നു തുടർന്ന് കാട്ടില പീടികയിൽ കാർ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് കാറിനുള്ളിൽ ഒരാളെ കേട്ടിയിട്ടതായി പോലീസിനെ അറിയിച്ചത്
പക്ഷെ പട്ടാപ്പകൽ റോഡിൽ യുവാവിന്റെ അക്രമിക്കുന്നതോ ബന്ദിയാക്കി കവർച്ച നടത്തുന്നതോ കണ്ട ഒരു തെളിവ് പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല കാറിൽ മുഴുവൻ മുളക് പൊടി വിതറിയിട്ടുണ്ടെങ്കിലും യുവാവിന്റെ കണ്ണിലോ മറ്റോ ആയിട്ടുണ്ടായിരുന്നില്ല. ഇതാണ് സംഭവത്തിൽ പൊലീസിന് സംശയം ഉണ്ടാക്കിയത്.
കാറിന്റെ നാല് ഗ്ലാസുകളും അടഞ്ഞു കിടക്കുന്ന രീതിയിൽ ആണ് സാധാരണ ഉണ്ടാകേണ്ടത്. എന്നാൽ യുവാവിനെ കൈ കെട്ടിയ നിലയിൽ കണ്ടെത്തുമ്പോൾ മുന്നിലെ ഗ്ലാസ് ശ്വാസം കയറാൻ എന്ന രീതിയിൽ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു.
ഈ രണ്ട് സംശയങ്ങളാണ് പോലീസിനെ ഇത്തരത്തിലേക്ക് അന്വേഷണം കൊണ്ടുപോകാൻ കാരണമായത്. ഫോറൻസിക് സംഘത്തിന്റെയും വിരൽ അടയാള വിദഗ്ധരുടെയും സഹായത്തോടെയായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.സാമ്പത്തിക ബാധ്യത തീർക്കാൻ എളുപ്പമാർഗ്ഗം കണ്ടെത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീലാലിന്റെയും സി ഐ ഹരിപ്രസാദിന്റെയും കൃത്യമായ അന്വേഷണമാണ് പ്രതികളിലേക്കും എത്തിചേർന്നതെന്ന് റൂറൽ എസ് പി പറഞ്ഞു