മേഘാലയയില്‍ മരിച്ച മലയാളി സൈനികന്
ജന്മനാടായ അത്തോളി യുടെ യാത്രാമൊഴി
റിപ്പോർട്ട് :
ആവണി എ എസ്
അത്തോളി: മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ഇന്ത്യന്‍ ആർമി മിലിറ്ററി പോലീസിൽ അംഗമായിരുന്ന ഹവില്‍ദാർ അനീഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക്
1.30 ന് വിമാന മാർഗം കരിപ്പൂരിൽ എത്തിച്ചു.
122 ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻ്റ് കെയർ പ്രസിഡന്റ് പ്രമോദ് ചീക്കിലോടിൻ്റെ നേതൃത്വത്തിൽ 100 ഓളം അംഗങ്ങൾ ഉൾപ്പെട്ട ബൈക്ക് റാലി അകമ്പടിയോടെ വിലാപ യാത്രയായി വൈകീട്ട് 3.30 ഓടെ സ്വദേശമായ അത്തോളിയിൽ എത്തിച്ചേർന്നു.
കുനിയിൽ കടവ് മരക്കാടത്ത് വീട്ടിൽ പൊതു ദർശനത്തിന് വെച്ചു. നൂറു കണക്കിന് ആളുകൾ അവസാനമായി ഒരു നോക്കു കാണാൻ വീട്ടിലേക്ക് ഒഴുകി.
കാനത്തിൽ ജമില
എം എൽ എ ,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ,
വൈസ് പ്രസിഡന്റ്
സി കെ റിജേഷ് ,
സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, സുനീഷ് നടുവിലയിൽ,വാർഡ് മെമ്പർ സന്ദീപ് നാലുപുരയ്ക്കൽ
ഡെപ്യൂട്ടി തഹസിൽദാർ ബി ബബിത, വില്ലേജ് ഓഫീസർ ആർ സുബ്രഹ്മണ്യൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
122 ടി എ ബറ്റാലിയൻ നായി ബ് സുബെദാർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി.
തുടർന്ന് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.
ഞായറാഴ്ച ഉച്ചക്ക് 1.30
ഓടെയാണ് അപകടം നടന്നത്. അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. അത്തോളി കുനിയില്‍കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകനാണ്. ചിറാപുഞ്ചിലെ ലിംഗ്‌സിയാര്‍ വെള്ളച്ചാട്ടത്തിൽ വിനോദ യാത്രക്കിടെയാണ് അനീഷിന് ദാരുണാന്ത്യമുണ്ടായത്. 2004ലായിരുന്നു സൈന്യത്തില്‍ ചേര്‍ന്നത്. യശോദയാണ് അമ്മ.
ഭാര്യ: സജിന. മക്കള്‍: അവന്തിക, അനന്തു. സഹോദരങ്ങള്‍: റഷി, മിനി.
[