കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ  അഖില കേരള സൈക്കിൾ യാത്രയിൽ
കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ അഖില കേരള സൈക്കിൾ യാത്രയിൽ
Atholi News11 Oct5 min

കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ

അഖില കേരള സൈക്കിൾ യാത്രയിൽ




ബാലുശ്ശേരി :

കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി ചരിത്രാധ്യാപകൻ അഭിലാഷ് പുത്തഞ്ചേരിയുടെ 

അഖില കേരള സൈക്കിൾ യാത്രയുടെ ഒന്നാം ഘട്ടം സ്കൂൾ പ്രിൻസിപ്പൽ 

നിഷ. എൻ. എം ഫ്ളാഗ് ഓഫ് ചെയ്തു. പല ഘട്ടങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളിൽ സൈക്കിളിൽ യാത്ര ചെയ്ത് തിരിച്ചെത്തും. തുടർന്ന് ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ചെത്താനാണ് പദ്ധതി.

സൈക്കിൾ യാത്രയുടെ ആദ്യ ദിവസം രാത്രി കോഴിക്കോട് സർവ്വകലാശാല പ്രദേശത്ത് താമസിച്ചു. രണ്ടാം ദിവസം പുലർച്ചെ യാത്ര തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, കുഴൽമന്ദം, ചിറ്റൂർ എന്നീ താലൂക്കുകളിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങും.

വിവിധ പ്രദേശങ്ങളിലെ ആളുകളുമായി ഇടപഴകിയും ആശയങ്ങൾ പങ്കിട്ടും ചങ്ങാതിമാരോടൊപ്പം അന്തിയുറങ്ങിയും നാടറിഞ്ഞുള്ള യാത്രയാണിത്. യാത്ര വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം

ഒരു ചരിത്രാധ്യാപകൻ എന്ന നിലയ്ക്ക് യാത്രാനുഭവങ്ങൾ വിദ്യാലയത്തിലെ സഹപ്രവർത്തകരുമായും കുട്ടികളുമായും പങ്കുവയ്ക്കും.







ഫോട്ടോ: ചരിത്രാധ്യാപകൻ അഭിലാഷ് പുത്തഞ്ചേരിയുടെ അഖില കേരള സൈക്കിൾ യാത്രയുടെ ആദ്യ ഘട്ടം കോക്കല്ലൂർ വിദ്യാലയത്തിൽ പ്രിൻസിപ്പൽ 

നിഷ. എൻ. എം 

ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec