വീശിയടിച്ച കാറ്റ് കനത്ത മഴ : അത്തോളിയിൽ  വീടിനു മുകളിലേക്ക് മരം പൊട്ടിവീണു
വീശിയടിച്ച കാറ്റ് കനത്ത മഴ : അത്തോളിയിൽ വീടിനു മുകളിലേക്ക് മരം പൊട്ടിവീണു
Atholi NewsInvalid Date5 min

വീശിയടിച്ച കാറ്റ് കനത്ത മഴ : അത്തോളിയിൽ

വീടിനു മുകളിലേക്ക് മരം പൊട്ടിവീണു




അത്തോളി: അതി ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു.

വൈദ്യുതി ലൈനുകളും തകർന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. അത്തോളി കണ്ടം പറമ്പത്ത് കീഴളത്ത് റോഡിനു സമീപം മാധ്യമ പ്രവർത്തകൻ ബഷീർ കൂനോളിയുടെ വീടിൻ്റെ മുകൾഭാഗത്തേക്ക് എതിർവശത്തെ വീടിനു സമീപത്തെ പ്ലാവ് പകുതി ഭാഗം പൊട്ടിവീണത്. മരം പൂർണമായും വീഴുകയാണെങ്കിൽ വീട് തകരുമായിരുന്നു.ഭാഗ്യം കൊണ്ടാണ് അത്യാഹിതം ഒഴിവായത്.തത്സമയം ലൈനിൽ വൈദ്യുതി പ്രവാഹം ഇല്ലാത്തതും രക്ഷയായി. ഫോണിൽ കെ എസ് ഇ ബി യിലേക്ക് ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചെങ്കിലും പതിവുപോലെ ബിസിയായിരുന്നു. ഈ പ്രദേശത്ത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞും മുട്ടിയും മരങ്ങളും ചില്ലകളും നിൽക്കുന്നുണ്ട്.ഇവയൊക്കെ വെട്ടിമാറ്റാനുള്ള നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec