കോളിയോട്ട് താഴം ദേവി മെറ്റൽസ് ഉടമ
സന്തോഷ് കുമാർ അന്തരിച്ചു,
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സ്വന്തം ലേഖകൻ
അത്തോളി : കോളിയോട്ട് താഴം ദേവി മെറ്റൽസ് ഉടമ തട്ടാരിയിൽ
സന്തോഷ് കുമാർ (51 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടർന്ന് അത്തോളി സഹകരണ ആശുപത്രിയിൽ എത്തിച്ചു . തുടർന്ന് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണം സംഭവിച്ചു. ഭാര്യ സിനിഷ( നടുത്തളത്തിൽ -അത്തോളി ) , മകൻ ഗൗദം ദേവ് ( ഒന്നാം വർഷ വിദ്യാർഥി-വെസ്റ്റ് ഹിൽ
പോളിടെക്നിക്ക് ) .
പരേതരായ തട്ടാരിയിൽ നാണു മാസ്റ്ററുടെയും ദേവകിയുടെയും നാലാമത്തെ മകൻ.
സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതനായ ജയകൃഷ്ണൻ , പുരുഷോത്തമൻ , ശശി കല, സുഭാഷിണി , അരുണ പ്രഭ , ബേബി ഗിരിജ , ഷീല , ഷൈനി എന്നിവരാണ് .
ഇൻഡസ്ട്രിയൽ അസോസിയേഷൻ്റെ പറമ്പത്ത് മേഖല സെക്രട്ടറിയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യം. സംസ്ക്കാരം ഇന്ന്
( 7-9 - 24 )ഉച്ചക്ക് 2 ന് വീട്ടു വളപ്പിൽ സംസ്കാരം നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അനുശോചനം അറിയിച്ചു. സംഘടന പ്രവർത്തനങ്ങളിൽ കർമ്മ നിരതനായി. ഇത്ര വേഗം പോയതിൽ വ്യക്തിപരമായും സംഘടനയ്ക്കും വലിയ നഷ്ടമാണ് - അദ്ദേഹം അത്തോളി ന്യൂസ് നോട് പറഞ്ഞു.