അത്തോളി ന്യൂസ് ഇടപെട്ടു ;
പൂളാടിക്കുന്ന് ജംഗ്ഷൻ ഡിവൈഡറിൽ റിഫ്ലക്ഷൻ ബോർഡ് സ്ഥാപിച്ചു
സ്വന്തം ലേഖിക
പുറക്കാട്ടിരി :പൂളാടിക്കുന്ന് ബൈപ്പാസ് ജംഗ്ഷൻ ഡിവൈഡറിൽ റിഫ്ലക്ഷൻ ബോർഡ് സ്ഥാപിച്ചു.
ഇവിടെ അപായ സൂചനയില്ലാത്തതിനാൽ വാഹനം
അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഇക്കാര്യം അത്തോളി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കോഴിക്കോട് നിന്നും അത്തോളി ഭാഗത്തേക്ക് പോകുന്ന പ്രധാന ജംഗ്ഷനിൽ റോഡ് രണ്ടായി തിരിക്കുന്ന ഡിവൈഡറിലാണ് റിഫ്ലക്റ്റോട് കൂടി സൂചന ബോർഡ് ഇല്ലാത്തത് വലിയ അപകട ഭീഷണി നേരിട്ടത്. കഴിഞ്ഞ 2 ദിവസങ്ങളിലായി അപകടം റിപ്പോർട്ട് ചെയ്തു തുടർന്ന് ഇന്ന് രാവിലെ റിഫ്ലക്ട് സ്ഥാപിക്കുകയായിരുന്നു.
വലിയ ആശ്വാസം ലഭിച്ചതിൽ പ്രദേശവാസികളും യാത്രക്കാരും അത്തോളി ന്യൂസിനോട് സന്തോഷം പങ്കുവെച്ചു