പരിസ്ഥിതി ദിനാചരണം ;
പൂർവ്വ വിദ്യാർത്ഥി
കുടിവെള്ള മൺപാത്രം സമർപ്പിച്ചു
അത്തോളി :ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിന് പൂർവ്വ വിദ്യാർത്ഥിയുടെ വക പരിസ്ഥിതി സൗഹൃദ കുടിവെള്ള സംഭരണ മൺപാത്ര സമർപ്പണം ശ്രദ്ധേയമായി.
അത്തോളി കൊങ്ങന്നൂർ എ . എൽ . പി സ്കൂളിലാണ് മാധ്യമ പ്രവർകനായ അജീഷ് അത്തോളി പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി മൺപാത്രം സമർപ്പിച്ചത്. പി.ടി.എ പ്രസിഡൻ്റ് കെ രോഷിനി അധ്യക്ഷയായി. സ്കൂളിൽ നടന്ന എൽ.കെ.ജി പ്രവേശനോത്സവം അജീഷ് അത്തോളി ഉദ്ഘാടനം ചെയ്തു. സ്കൂൾ കാലഘട്ടത്തിലെ നല്ല അനുഭവങ്ങൾ എക്കാലവും പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. വൃക്ഷത്തൈ വിതരണം അധ്യാപിക സുധ ഇടവലത്ത് നിർവ്വഹിച്ചു.
പ്രധാന അധ്യാപകൻ ഷാജി എൻ ബൽറാം , ഇ. സാറ , പി. ജെ സിജി എന്നിവർ സംസാരിച്ചു.
ഫോട്ടോ: അത്തോളി കൊങ്ങന്നൂർ എ.എൽ.പി സ്കൂളിൽ അജീഷ് അത്തോളി കുടിവെള്ള മൺപാത്രം സമർപ്പിക്കുന്നു.
പ്രധാന അധ്യാപകൻ ഷാജി എൻ ബൽറാം ,പി.ടി.എ പ്രസിഡൻ്റ് കെ രോഷിനി എന്നിവർ സമീപം