വാർഡ് മെമ്പറെ കാണാൻ ഗോവ ഗവർണർ
വീട്ടിലെത്തി
ആവണി എ എസ്
അത്തോളി : ചികിത്സയിൽ കഴിയുന്ന വാർഡ് മെമ്പറെ കാണാൻ ഗോവ ഗവർണർ മെമ്പറുടെ വീട്ടിലെത്തി.
ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബൈജു കൂമുള്ളിയുടെ വസതിയിലാണ് ഗോവ ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻ പിള്ള ബൈജുവിന്റെ കൂമുള്ളി വീട്ടിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ എത്തിയ ഗവർണ്ണറെ ബൈജുവും കുടുംബവും സ്വീകരിച്ചു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ബൈജു കൊച്ചി അമ്യത മെഡിക്കൽ സെൻ്ററിലും മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ഒന്നര മാസമായി ചികിത്സയിലാണ്.
പാർട്ടി പ്രവർത്തകർ വഴി അറിഞ്ഞാണ് ഗവർണ്ണർ മെമ്പറെ കാണാൻ എത്തിയത്.
ബി ജെ പി മുൻ ജില്ലാ കമ്മിറ്റി അംഗം ലോഹിതാക്ഷൻ മാസ്റ്റർ , ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആർ എം കുമാരൻ , ജില്ലാ കമ്മിറ്റി അംഗം സോമൻ നമ്പ്യാർ, ഉള്ള്യേരി മണ്ഡലം ജനറൽ സെക്രട്ടറി എം കെ രാജേഷ് കുമാർ , തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
വിദഗ്ധ ചികിത്സക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഗവർണ്ണർ പറഞ്ഞു.
ഗവർണ്ണറുടെ ഓരോ വാക്കുകളും ഹൃദയ സ്പർശിയായിരുന്നുവെന്ന് വാർഡ് മെമ്പർ പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച കൂമുള്ളി സ്വദേശിയും
ബി ജി പി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന
ടി ലീലാവതിയുടെ കുടുംബാംഗങ്ങളെ ആശ്വാസിപ്പിക്കാൻ അവരുടെ വീട്ടിൽ
എത്തി മടങ്ങും വഴിയാണ് ബൈജുവിന്റെ വസതിയിലും ഗവർണ്ണർ എത്തിയത്.
കഴിഞ്ഞ ദിവസം
മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലായിരുന്ന ബൈജുവിനെ കാണാൻ
എം കെ രാഘവൻ
എം പി എത്തിയിരുന്നു.