ചരിത്ര സ്മൃതിയിൽ   അത്തോളിയിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
ചരിത്ര സ്മൃതിയിൽ അത്തോളിയിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
Atholi News9 Aug5 min

ചരിത്ര സ്മൃതിയിൽ അത്തോളിയിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു




അത്തോളി: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. അത്താണിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് താരിഖ് അത്തോളി പതാക ഉയർത്തി. എൻഎസ്‌സി‌യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ അത്തോളി , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട് , ജില്ലാ സെക്രട്ടറി ബിബിൽ കല്ലട എന്നിവർ പങ്കെടുത്തു. വി.ജി. ഷൈനിൽ ക്വിറ്റ് ഇന്ത്യാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പതാകയുയർത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

 ചോയികുളത്ത് എൻ.പി. ശരത്, കൊങ്ങന്നൂരിൽ മിദ്‌ലാജ്, കുറുപ്പൻകണ്ടിയിൽ ഷാഫി, ഗോവിന്നല്ലൂരിൽ ഫാഹിർ, 

കുനിയിൽ കടവത്ത് സഫീർ, കൊളക്കാട് റിജിൻ, കുടക്കല്ലിൽ ബിബിൽ കല്ലട,

കണ്ണിപൊയിലിൽ വി.ജി. ഷൈനിൽ, വേളൂർ വെസ്റ്റിൽ ഷാമിൽ, 

തോരായി സി.പി. ലിന്റു കൊടശ്ശേരിയിൽ കെ.പി.രാജേഷ്,

മൊടക്കല്ലൂരിൽ. ആദിത്യരാജ് എന്നിവർ പതാകയുയർത്തി.

Recent News