ജോയ് അറക്കൽ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അത്തോളി സ്വദേശിയ്ക്ക് മിന്നുന്ന വിജയം
അത്തോളി : ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ജോയി അറക്കൽ മെമ്മോറിയൽ ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിജയികളിൽ അത്തോളി സ്വദേശിയും .
അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എബ്രഹാം റോയിയാണ് അണ്ടർ 15 മിക്സഡ് ഡബിൾസിൽ വിജയവും ഫെയർപ്ലെ അവാർഡും നേടിയത്.പോയിന്റ് നില
-(21-16,21-12)
നേരത്തെ പത്തനം തിട്ടയിൽ നടന്ന കേരള സ്റ്റേറ്റ് ജൂനിയർ റാങ്കിങ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 ബോയ്സ് വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയിരുന്നു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ 3 ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടത്തിയത്. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ വിതരണം ചെയ്തു.
ഫോട്ടോ. എബ്രഹാം റോയ്